Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹർ ഘർ ദസ്തക്'; വീട് തോറും വാക്‌സിനേഷൻ ഡ്രൈവ് ആശയവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഡോർ ടു ഡോർ ഡ്രൈവിന്റെ ഔദ്യോഗിക പ്രഖ്യാപനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് 'ഹർ ഘർ ദസ്തക്' എന്ന് കേന്ദ്രം നാമകരണം ചെയ്തു. 'ഹർ ഘർ ടീക്ക, ഘർ ഘർ ടീക്ക' എന്ന ആശയത്തോടെ നമുക്ക് എല്ലാ വീടുകളിലും പോകേണ്ടി വരുമെന്നും വാക്സിനേഷൻ പ്രകിയയിൽ 100 കോടി പിന്നിട്ട രാജ്യം പിന്നോട്ട് പോയാൽ വീണ്ടും പ്രതിസന്ധി വരാമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

ഇതുവരെയുള്ള പുരോഗതി ഉന്നത ഉദ്ദ്യോഗസ്ഥരുടെ കഠിനാധ്വാനം മൂലമാണ്. ഓരോ അംഗവും, ആശാ പ്രവർത്തകരും ഒരുപാട് ജോലികൾ ചെയ്തു. കിലോമീറ്ററുകൾ നടന്ന് വിദൂര സ്ഥലങ്ങളിൽ ചെന്ന് വാക്സിനേഷൻ എടുത്തു. എന്നാൽ, 100 കോടി പിന്നിട്ട് കഴിഞ്ഞ് രാജ്യം പിന്നോട്ട് പോയാൽ അത് പുതിയ പ്രതിസന്ധി വരാമെന്നും കോവിഡ് -19 വാക്സിനേഷൻ വേഗത്തിലാക്കമെന്നും ജില്ലാ ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

modi

രാജ്യത്ത് കോവിഡ് വാക്സിനേഷൻ മന്ദഗതിയിലായ 40 ജില്ലകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. വീഡിയോ കോൺഫ്രൻസിലൂടെയാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് 12 മണിക്ക് ചേർന്ന യോഗത്തിൽ വിവിധ സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.

ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളുടെ ഉദ്യോഗസ്ഥരായിരുന്നു കൂടിക്കാഴ്ചയിൽ അധികവും. ഈ സംസ്ഥാനത്തെ ചില ജില്ലകളിൽ ഇപ്പോഴും 50 ശതമാനത്തിൽ താഴെയാണ് വാക്സിനേഷൻ പ്രക്രിയ നടക്കുന്നത്. അതോടൊപ്പം ചില ജില്ലകളിൽ രണ്ടാംഘട്ടം മന്ദഗതിയിലുമാണ്. ഈ സംസ്ഥാനങ്ങളിൽ വാക്സിനേഷൻ ശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുളള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യ്തു.

ഭാരത് ബയോടെക്കിന്റെ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനായി അനുമതി ലഭിക്കുമെന്നും കുറഞ്ഞ ചെലവിൽ അതിവേഗം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന യുഎസ് ആസ്ഥാനമായുള്ള ആക്‌സ്റ്റൺ ബയോസയൻസസ് കോവിഡ്-19 വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്നും യോഗത്തിൽ മോദി പറഞ്ഞു.

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,43,08,140 ൽ എത്തി. ഒരു ദിവസത്തെ വർദ്ധനവ് 11,903 ആണ്.അതേസമയം, സജീവ കേസുകളുടെ എണ്ണം 1,51,209 ആയി കുറഞ്ഞു. പ്രതിദിനം 311 മരണങ്ങൾ റിപ്പോർട്ട് ചെയ്തതപ്പോൾ ആകെ മരണസംഖ്യ 4,59,191 ആയി ഉയർന്നതായും യോഗത്തിൽ മോദി കൂട്ടിച്ചേർത്തു.

    അതേസമയം, പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും ഈ ക്ഷണത്തിലൂടെ വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്നും മാർപാപ്പ പ്രതികരിച്ചതായി പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+