കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ പീഡനം; ട്വീറ്റ് ചെയ്ത യുവതിക്ക് ഞൊടിയിടയില്‍ സഹായവുമായി പ്രഭു!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: വിവരസാങ്കേതിക വിദ്യയോട് പ്രത്യേക പ്രതിപത്തിയുള്ളവരാണ് നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍. പ്രത്യേകിച്ചും ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങളോട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവര്‍മാരുള്ള മൂന്നാമത്തെ ഇന്ത്യക്കാരനാണ്. ലോകത്തെ രണ്ടാമത്തെ രാഷ്ട്രീയക്കാരനും. വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരും ട്വിറ്റര്‍ ഉപയോഗത്തില്‍ മോശമല്ല.

<strong>ട്രെയിന്‍ വിട്ടാല്‍ നോ റീഫണ്ട്, കാന്‍സല്‍ ചെയ്താല്‍ ഇരുട്ടടി</strong>ട്രെയിന്‍ വിട്ടാല്‍ നോ റീഫണ്ട്, കാന്‍സല്‍ ചെയ്താല്‍ ഇരുട്ടടി

മോദി സര്‍ക്കാരിലെ റെയില്‍വേ മന്ത്രിയായ സുരേഷ് പ്രഭുവിൻറെ ട്വിറ്റർ അക്കൗണ്ടാണ് ഒരു ട്രെയിന്‍ യാത്രക്കാരിയുടെ സഹായത്തിനെത്തിയത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിലൂടെ ഒരു ട്രെയിനില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നു യുവതി. അടുത്തിരിക്കുന്ന ആള്‍ തന്നെ ഉപദ്രവിക്കുന്നതായി ഇവര്‍ റെയില്‍വേ മന്ത്രിയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടു. ഞൊടിയിടയില്‍ സഹായമെത്തി. സമൂഹമാധ്യമങ്ങള്‍ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നതിന് തെളിവായി ഈ സംഭവം.

-train

ട്രെയിന്‍ നമ്പര്‍ 10830 ലായിരുന്നു സംഭവം നടന്നത്. വൈകുന്നേരം 6.59നാണ് കേന്ദ്ര റെയില്‍വേ മന്ത്രി, എന്നെ സഹായിക്കണം എന്ന് പറഞ്ഞ് ഇവര്‍ ട്വീറ്റ് ചെയ്തത്. റെയില്‍വേ ഉദ്യോഗസ്ഥനായ വേദ് പ്രകാശ് ട്വീറ്റ് കാണുകയും യുവതിയെ ബന്ധപ്പെടുകയുമായിരുന്നു. യുവതിയെ ശല്യപ്പെടുത്തിയ ആളുടെ കയ്യില്‍ കൃത്യമായ ടിക്കറ്റ് ഉണ്ടായിരുന്നതിനാല്‍ ഇയാളെ മറ്റൊരു കോച്ചിലേക്ക് മാറ്റി യാത്ര തുടര്‍ന്നു. - റെയില്‍വേയിലെ സീനിയര്‍ പി ആര്‍ ഒ ആയ നരേന്ദ്ര പട്ടീല്‍ പറഞ്ഞു.

English summary
Harassed' on train, woman's tweet gets aid from Railway Minister Suresh Prabhu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X