കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേലധികാരികളുടെ പീഡനം;ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

ബെംഗളുരു: ലോണ്‍ അടവുമായി ബന്ധപ്പെട്ടു മേലധികാരികള്‍ നിരന്തരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കാനറ ബാങ്കിന്റെ ജെ പി നഗര്‍ ശാഖയിലെ ഉദ്യോഗസ്ഥനായിരുന്ന സുധീന്ദ്ര മൂര്‍ത്തിയാണ് (57) ആത്മഹത്യ ചെയ്തത്.വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മേലധികാരികളുടെ പീഡനത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന സുധീന്ദ്രമൂര്‍ത്തിയുടെ കുറിപ്പും പോലീസ് കണ്ടെടുത്തു.

ബാങ്കില്‍ നിന്നും ലോണെടുത്തവര്‍ തിരിച്ചടവുകളില്‍ വീഴ്ച്ച വരുത്തുന്ന കാരണത്താല്‍ തന്നെ മേലധികാരികള്‍ പീഡിപ്പിച്ചിരുന്നെന്നാണ് ആത്മഹത്യാകുറിപ്പിലുളളത്.ലോണ്‍ തിരിച്ചടക്കണമെന്ന് ഓരോരുത്തരുടെയും വീട്ടില്‍ കയറിയിറങ്ങി താന്‍ യാചിക്കണമായിരുന്നോ എന്നും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പോസ്റ്റിലെത്തേണ്ടിയിരുന്ന തന്നെ പ്രേമോഷന്‍ തടഞ്ഞു വയ്ക്കുകയായിരുന്നെന്നും കന്നടയിലെഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

suicide

ഇതിനു മുന്‍പ് രണ്ടു തവണ ഇതേ കാരണത്താല്‍ സുധീന്ദ്ര മൂര്‍ത്തി ആത്മഹത്യയ്ക്കു ശ്രമിച്ചിച്ചിട്ടുണ്ട്.
ഓഫീസില്‍ നിന്നും വീട്ടിലെത്തിയ മൂര്‍ത്തി അര്‍ദ്ധരാത്രി ഒരുമണിക്കു വീട്ടില്‍ പൂജ നടത്തുകയും സ്വന്തം മുറിയില്‍ കയറി വാതിലടക്കുകയും ചെയ്തതായി ഭാര്യ ലക്ഷ്മി പോലീസിനോട് പറഞ്ഞു.അസമയത്തെ പൂജയെ കുറിച്ച് ചോദിച്ചപ്പോള്‍ ദൈവത്തോട് തനിക്ക് കുറച്ചുകാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നാണ് സുധീന്ദ്ര മൂര്‍ത്തി പറഞ്ഞത്.രാവിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും തന്റെ ഭര്‍ത്താവ് ജോലിസംബന്ധ കാര്യങ്ങളില്‍ എപ്പോഴും സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും ലക്ഷ്മി പോലസിനെ അറിയിച്ചു.

English summary
Allegedly harassed by seniors over recovery of loans, a senior manager with Canara Bank hanged himself from the ceiling fan of his house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X