15 വര്‍ഷത്തെ പീഡനം;മൂന്ന് മക്കളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തു
മനേമയുടെ ഭര്‍ത്താവായ കൃഷ്ണയ്യ, കൃഷ്ണയ്യയുടെ മാതാവ് ബാലമ്മ, സഹോദരി അലിവേലു എന്നിവര്‍ ചേര്‍ന്ന് മനേമയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.
ഹൈദരാബാദ്: മക്കളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം അമ്മയും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ സിദ്ധല്പേട്ട് ജില്ലയിലെ ഗോല്ല മനേമ എന്ന 32കാരിയാണ് മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ 12 വയസുകാരി സിന്ധുജ, ആറ് വയസുകാരായ ശ്രീലത, അജയ് എന്നിവരാണ് മരിച്ചത്.
ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ഉപദ്രവം അസഹ്യമായതിനെ തുടര്‍ന്നാണ് മനേമ ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. മനേമയുടെ ഭര്‍ത്താവായ കൃഷ്ണയ്യ, കൃഷ്ണയ്യയുടെ മാതാവ് ബാലമ്മ, സഹോദരി അലിവേലു എന്നിവര്‍ ചേര്‍ന്ന് മനേമയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

മൂന്ന് മക്കള്‍...
15 വര്‍ഷം മുന്‍പാണ് കൃഷ്ണ്ണയ്യയും മനേമയും വിവാഹിതരായത്. എന്നാല്‍ അന്ന് തൊട്ടേ കൃഷ്ണ്ണയ്യ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്.

സ്ത്രീധനം പോരെന്ന് പരാതി...
വിവാഹസമയത്ത് മതിയായ സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഭര്‍ത്താവും അവരുടെ അമ്മയും സഹോദരിയും മനേമയെ ഉപദ്രവിച്ചിരുന്നത്.

ഒടുവില്‍ മടുത്തു...
വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഇവരുടെ ഉപദ്രവം തുടര്‍ന്നതിനാലാണ് മനേമ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്.

സ്വയം എടുത്തു ചാടി...
കുട്ടികളെയും വിളിച്ച് കിണറ്റിനരികിലേക്കെത്തിയ മനേമ മൂന്ന് കുട്ടികളെയും ബലം പ്രയോഗിച്ച് കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഇവരും കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു.

പോലീസ് കേസെടുത്തു...
എന്നാല്‍ മനേമയെയും മക്കളെയും അവരുടെ ഭര്‍ത്താവാണ് കൊലപ്പെടുത്തിയതെന്നാണ് മനേമയുടെ ബന്ധുക്കളുടെ ആരോപണം. ഇതിനെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കൃഷ്ണ്ണയ്യക്കും മാതാവിനും സഹോദരിക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications