വിമാനത്തില്‍വെച്ച് 13 കാരിയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് അറസ്റ്റില്‍
അഹമ്മദാബാദ്: വിമാനത്തില്‍വെച്ച് പതിമൂന്നുവയസുള്ള പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ബിജെപി പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗര്‍ യൂണിറ്റ് ബി.ജെ.പി വെസ് പ്രസിഡന്റ് അശോക് മഖ്വാനയാണ് അറസ്റ്റിലായത്.
ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അടുത്തിരുന്ന നാല്‍പത്തിയൊന്നുകാരനായ അശോക് മഖ്വാന ശരീരത്തില്‍ സ്പര്‍ശിക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും ഇക്കാര്യം ശരിവെക്കുന്നു.

വിമാനമിറങ്ങയശേഷം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമമാണ് പോക്‌സോ.
പെണ്‍കുട്ടിയുടെ അടുത്തുള്ള സീറ്റിലേക്ക് അശോക് മഖ്വാന മന:പൂര്‍വം മാറിയിരിക്കുകയായിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടിയുടെ അടുത്തുള്ള സീറ്റ് നേതാവിന്റെ സുഹൃത്തിന്റെ പേരിലായിരുന്നു. വിമാനം പറന്നുയര്‍ന്ന ശേഷം ഇവര്‍ പരസ്പരം സീറ്റുമാറുകയായിരുന്നുവെന്നും വിമാനത്താവളത്തില്‍ നിന്നും കിട്ടിയ രേഖകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications