ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ചു; റഷ്യന്‍ യുവതിയെ കയറിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍
കാണ്‍പുര്‍: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ റഷ്യന്‍ യുവതിയെ പരസ്യമായി കയറിപ്പിടിച്ച മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം സിക്കന്‍ന്ദ്രയിലെ അക്ബറിന്റെ ശവക്കല്ലറ കാണാനെത്തിയ റഷ്യന്‍ യുവതിയെയാണ് യുവാക്കള്‍ ശല്യം ചെയ്തത്. അഭയ് ചൗധരി, വിവേക് കുമാര്‍, റിങ്കു ചൗധരി എന്നിവരാണ് അറസ്റ്റിലായത്.
ഒരുസംഘം ടൂറിസ്റ്റുകള്‍ക്കൊപ്പമായിരുന്നു റഷ്യന്‍ യുവതിയും സിക്കന്ദ്രയിലെത്തിയത്. സ്ഥലം ചുറ്റിക്കാണുന്നതിനിടയില്‍ യുവാക്കള്‍ യുവതിക്ക് പിന്നാലെ കൂടി. ഇടയ്ക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും യുവതിയോട് ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതോടെ യുവാക്കളിലൊരാള്‍ റഷ്യന്‍ യുവതിയെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന ഗൈഡും മറ്റുള്ളവരും ഉടന്‍ സ്ഥലത്തെത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ പോലീസിന് പരാതി എഴുതി നല്‍കാന്‍ യുവതി തയ്യാറായില്ല. താക്കീത് ചെയ്ത് വിട്ടാല്‍ മതിയെന്ന് യുവതി പറഞ്ഞെങ്കിലും പോലീസ് യുവാക്കള്‍ക്കെതിരെ സെക്ഷന്‍ 151 പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
മൂവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. സഞ്ചാരികളെ ശല്യം ചെയ്യുന്ന സംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കാനാണ് പോലീസ് തീരുമാനം. ബലാത്സംഗത്തിന്റെ പേരില്‍ ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞവേളയില്‍ ഇത്തരം സംഭവങ്ങള്‍ ഇന്ത്യയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു.












Click it and Unblock the Notifications