ലൈംഗീക അതിക്രമ പരാതി: ആഭ്യന്തര സമിതിക്ക് മുമ്പാകെ മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ച് ചീഫ് ജസ്റ്റിസ്
Recommended Video
ദില്ലി: ലൈംഗീക അതിക്രമ പരാതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആഭ്യന്തര അന്വേഷണ സമിതി മുമ്പാകെ മൊഴി നല്‍കി. സുപ്രിംകോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും രഞ്ജന്‍ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.
സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിയില്‍ നിന്ന് നീതി കിട്ടില്ലെന്ന് വ്യക്തമാക്കിയ പരാതിക്കാരി ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ അഭിഭാഷകയെ തെളിവെടുപ്പില്‍ ഹാജരാക്കാന്‍ സമ്മതിക്കാത്തതും താന്‍ നിര്‍ദേശിച്ച ഫോണുകളില്‍നിന്നു തെളിവെടുക്കാത്തതും ചൂണ്ടിക്കാട്ടികൂടിയാണ് യുവതി നിസ്സഹകരണം പ്രഖ്യാപിച്ചത്. ഇതേതുടർന്ന് എക്സ് പാർട്ടി നടപടിയായി തുടരാനാണ് സമിതി തീരുമാനം.

ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പീഡന പരാതിയിൽ അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മൊഴി നൽകാൻ ചീഫ് ജസ്റ്റിസ് സന്നദ്ധനാകുകയായിരുന്നു. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് പീഡനാരോപണവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്കു മുന്നില്‍ ഹാജരാവുന്നത്












Click it and Unblock the Notifications