കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗീക അതിക്രമ പരാതി: ആഭ്യന്തര സമിതിക്ക് മുമ്പാകെ മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Google Oneindia Malayalam News

Recommended Video

cmsvideo
ലൈംഗീക അതിക്രമ പരാതി, ആരോപണങ്ങൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ദില്ലി: ലൈംഗീക അതിക്രമ പരാതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആഭ്യന്തര അന്വേഷണ സമിതി മുമ്പാകെ മൊഴി നല്‍കി. സുപ്രിംകോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും രഞ്ജന്‍ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.

<strong>'പുഴുക്കുത്താണ് അന്‍വര്‍'; കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍, തുറന്നടിച്ച് എഐവൈഎഫ്</strong>'പുഴുക്കുത്താണ് അന്‍വര്‍'; കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍, തുറന്നടിച്ച് എഐവൈഎഫ്

സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിയില്‍ നിന്ന് നീതി കിട്ടില്ലെന്ന് വ്യക്തമാക്കിയ പരാതിക്കാരി ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ അഭിഭാഷകയെ തെളിവെടുപ്പില്‍ ഹാജരാക്കാന്‍ സമ്മതിക്കാത്തതും താന്‍ നിര്‍ദേശിച്ച ഫോണുകളില്‍നിന്നു തെളിവെടുക്കാത്തതും ചൂണ്ടിക്കാട്ടികൂടിയാണ് യുവതി നിസ്സഹകരണം പ്രഖ്യാപിച്ചത്. ഇതേതുടർന്ന് എക്സ് പാർട്ടി നടപടിയായി തുടരാനാണ് സമിതി തീരുമാനം.

 ranjan-gogoi

ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പീഡന പരാതിയിൽ അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മൊഴി നൽകാൻ ചീഫ് ജസ്റ്റിസ് സന്നദ്ധനാകുകയായിരുന്നു. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് പീഡനാരോപണവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്കു മുന്നില്‍ ഹാജരാവുന്നത്

English summary
Sexual harassment allegations: CJI Ranjan Gogoi appears before panel, report likely in sealed cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X