Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈനിക് ഭാസ്‌കറിലും ലൈംഗികാരോപണം

ദില്ലി: പത്രരംഗത്തെ പിടിച്ചുകുലുക്കിയ തരുണ്‍ തേജ്പാല്‍ വിവാദത്തിന് പുറമേ, മാധ്യമഭീമന്മാരായ ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിലും ലൈംഗികാരോപണം. ദൈനിക് ഭാസ്‌കറിന്റെ റേഡിയോയായ മൈ എഫ് എമ്മിലെ മുന്‍ ജീവനക്കാരിയാണ് സി ഇ ഒ ഹരീഷ് ഭാട്ടിയയ്‌ക്കെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. സമാനമായ പരാതിയുമായി മറ്റ് രണ്ട് ജീവനക്കാരികളും മുന്നോട്ടുവന്നിട്ടുണ്ട്.

ഇന്ത്യയിലെ 17 പ്രമുഖ നഗരങ്ങളില്‍ മൈ എഫ് എം പ്രക്ഷേപണം ചെയ്യുന്നുണ്ട്. തുടര്‍ച്ചയായ പീഡനത്തെത്തുടര്‍ന്ന് 2010 ലാണ് പരാതിക്കാരി മൈ എഫ് എം വിട്ടത്. ഭാട്ടിയയുമായി ജോലി ചെയ്യാനായി പുറത്തുപോയപ്പോള്‍ ദില്ലി, ചണ്ഡിഗഡ്, റായ്പൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിസാകേത് മഹിളാ കോടതിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കേണ്ടിയിരുന്ന കേസ് ജഡ്ജിയുടെ അഭാവം കൊണ്ട് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ച.

Dainik-Bhaskar

ചിത്തരഞ്ജന്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ ഭാട്ടിയയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദേശീയ വനിതാ കമ്മീഷനും, ദില്ലി ഹൈക്കോടതിയിലും യുവതി പരാതിയുമായി എത്തിയിരുന്നു. പോലീസിനെ സമീപിക്കും മുന്‍പേ തന്നെ വനിതാ കമ്മീഷന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല എന്നും ഇവര്‍ പറയുന്നു.

ദേശീയ വിനാത കമ്മീഷന്‍ വേണ്ടത്ര ഗൗരവത്തോടെ പരാതിയെ പരിഗണിച്ചില്ല. ആവശ്യമായ നടപടി എടുക്കാനും അവര്‍ തയ്യാറായില്ല. അതുകൊണ്ടാണ് കോടതിയെ സമീപിക്കേണ്ടി വന്നത്. - യുവതി പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഹരീഷ് ഭാട്ടിയ തയ്യാറായില്ല. സമാനമായ അനുഭവമുണ്ടായ രണ്ട് ജീവനക്കാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പീഡനം സഹിക്കാനാവാതെ മൈ എഫ് എമ്മില്‍ നിന്നും രാജിവെച്ചയാളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+