പോലീസ് കമ്മീഷണര്‍ക്കെതിരെ വനിതാ കമ്മീഷണറുടെ പീഡന പരാതി
ഗുഡ്ഗാവ്: ഗുഡ്ഗാവ് ജോയിന്റ് പോലീസ് കമ്മീഷണര്‍ ഭാരതി അറോറ, പോലീസ് കമ്മീഷണര്‍ നവദീപ് സിങ് വിര്‍ക്കിനെതിരെ ഡിജിപിക്ക് പീഡന പരാതി നല്‍കി. നവദീപ് മാനസികമായി പീഡിപ്പിക്കുന്നെന്ന് കാട്ടിയാണ് ഡിജിപി യശ്പാല്‍ സിങ്ങിന് നല്‍കിയ പരാതി. താന്‍ അന്വേഷിക്കുന്ന ബലാത്സംഗക്കേസില്‍ കമ്മീഷണര്‍ അകാരണമായി ഇടപെടുന്നെന്നും ഭാരതി അറോറ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മാനസികമായി കടുത്ത സമ്മര്‍ദ്ദമാണ് കമ്മീഷണര്‍ തനിക്കുണ്ടാക്കുന്നതെന്ന് ഭാരതി പറയുന്നു. സഹിക്കാവുന്നതിലും അപ്പുറമാണ് കമ്മീഷണറുടെ മാനസിക പീഡനം. താന്‍ അന്വേഷിച്ചുവരുന്ന ബലാത്സംഗക്കേസില്‍ കമ്മീഷണര്‍ ഇടപെടുന്നു. നിരപരാധിയെ കേസില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ഭാരതിയുടെ പരാതിയിലുണ്ട്.

എന്നാല്‍, വനിതാ കമ്മീഷണറുടെ പരാതി നവദീപ് തള്ളിക്കളഞ്ഞു. തെറ്റായതും വസ്തുതാ വിരുദ്ധവുമായ പരാതിയാണ് തനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പ്രതികരിച്ചു. ഭാരതിയെ ഒരു കാര്യത്തിലും പീഡിപ്പിച്ചിട്ടില്ല. കേസില്‍ ഇടപെടാനും ശ്രമിച്ചിട്ടില്ല. എന്നാല്‍, ഭാരതി അവരുടെ സുഹൃത്തിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഭാരതി അറോറയ്‌ക്കെതിരെ കേസിലെ ഇരതന്നെ പരാതി പറഞ്ഞിട്ടുണ്ട്. പ്രതിയെ സഹായിക്കുന്നതായാണ് ആരോപണം. പ്രതിയായ അജയ് ഭരദ്വാജും കുടുംബവും ഭാരതിയുടെ അടുത്ത സുഹൃത്തുക്കളാണ്. അജയിയുടെ സഹോദരി ചഞ്ചലിന് ഭാരതിയുമായി അടുപ്പമുണ്ടെന്ന് തെളിയിക്കുന്ന കത്തും അദ്ദേഹം പുറത്തുവിട്ടു. വിഷയത്തില്‍ രണ്ട് ഉദ്യോഗസ്ഥരുടെയും പരാതി ഡിജിപി പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications