അങ്ങനെ ഹര്‍ഭജന്‍ സിംഗും അച്ഛനായി.. ഗീത ബസ്ര പ്രസവിച്ചത് പെണ്‍കുഞ്ഞിനെ...
ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും അച്ഛനായി. എം എസ് ധോണി, സുരേഷ് റെയ്‌ന തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായത്. ഹര്‍ഭജന്റെ ഭാര്യയും നടിയുമായ ഗീത ബസ്ര ലണ്ടനില്‍ വെച്ചാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഗീത ബസ്ര ലണ്ടനിലെ ആശുപത്രിയില്‍ വെച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ച വിവരം ഹര്‍ഭജന്‍ സിംഗിന്റെ അമ്മ തന്നെയാണ് ഒരു ഹിന്ദി ദിനപ്പത്രത്തോട് പറഞ്ഞത്. എന്നിരുന്നാലും ഹര്‍ഭജനോ ഗീത ബസ്രയോ ഈ വിവരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരോട് പങ്കുവെച്ചിട്ടില്ല. അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ഹര്‍ഭജനും ലണ്ടനിലുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 ന് ജന്മനാടായ ജലന്ധറില്‍ വെച്ചായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെയും ഗീത ബസ്രയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍ സിംഗ് ബോളിവുഡ് നടിയും മോഡലുമായ ഗീത ബസ്രയെ വിവാഹം കഴിച്ചത്. നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും ഇത് വരെ പറഞ്ഞിരുന്നതെങ്കിലും സംഗതി പ്രണയമാണ് എന്ന കാര്യം എല്ലാവരും നേരത്തെ അറിഞ്ഞിരുന്നതാണ്.












Click it and Unblock the Notifications