ഹര്ഭജന് സിംഗ് - ഗീത ബസ്ര വിവാഹത്തിന് മുഖ്യാതിഥി മോദി?
കാര്യങ്ങള്‍ വിചാരിച്ചത് പോലെയാണ് പോകുന്നതെങ്കില്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗിന്റെ വിവാഹത്തിന് ഒരു സ്പെഷല്‍ ഗസ്റ്റ് കൂടി ഉണ്ടാകും. മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. 7 റേസ് കോഴ്സ് റോഡിലെ വസതിയിലെത്തിയാണ് ഹര്ഭജന് സിംഗ് മോദിയെ വിവാഹത്തിന് ക്ഷണിച്ചത്.
ഒക്ടോബര്‍ 29നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ടര്‍ബനേറ്റര്‍ ഹര്ഭജന് സിംഗ് ബോളിവുഡ് നടിയും മോഡലുമായ ഗീത ബസ്രയെ വിവാഹം കഴിക്കുന്നത്. നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും ഇത് വരെ പറഞ്ഞിരുന്നതെങ്കിലും സംഗതി പ്രണയമാണ് എന്ന കാര്യം പണ്ടേ അങ്ങാടിയില്‍ പാട്ടായിരുന്നു. ഭാജിയുടെ വിവാഹത്തിന് നിറം പകരാന്‍ മോദി എത്തുമോ എന്നാണ് ഇരുവരുടെയും ആരാധകര്‍ ഉറ്റുനോക്കുന്നത്.

എത്തുമോ മോദി
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സെലിബ്രിറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹര്ഭജന് സിംഗാകട്ടെ ഏറ്റവും കളര്‍ഫുള്‍ ആയ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളും. ഭാജിയുടെ വിവാഗത്തിന് ആശംസയുമായി മോദി എത്തുമോ.

വിവാഹം ജലന്ധറില്‍
പഞ്ചാബിലെ ജലന്ധറില്‍ വെച്ചാണ് ഹര്ഭജന് സിംഗിന്റെയും ഗീത ബസ്രയുടെയും വിവാഹം. റിസപ്ഷന് ദില്ലിയില്‍.

വീട്ടിലെത്തി ക്ഷണിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ഭാജി വിവാഹത്തിന് ക്ഷണിച്ചത്. ഈ ചിത്രം പിന്നീട് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തുവിട്ടു.

റെയ്നയുടെ വിവാഹത്തിന് പോയില്ല
ഇതിന് മുമ്പ് സുരേഷ് റെയ്നയുടെ വിവാഹത്തിനും മോദിക്ക് ക്ഷണമുണ്ടായിരുന്നു എങ്കിലും അദ്ദേഹം പോയിരുന്നില്ല. പകരം പ്രധാനമന്ത്രി എന്ന നിലയില്‍ ആശംസകള്‍ അയച്ചു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications