അമര്‍ത്യ സെന്നിനെ പരിഹസിച്ച് മോദി; ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തി 'ഹാര്‍ഡ്‌വര്‍ക്കിന്'...
നോട്ട് പിന്‍വലിക്കല്‍ ഇന്ത്യയുടെ മൂന്നാം പാദത്തിലെ അഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച നിരക്കില്‍ കാര്യമായ കുറവ് വരുത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അമര്‍ത്യാസെന്നിനെ വിമര്‍ശിച്ച
ലക്‌നൗ: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിനെ വിമര്‍ശിച്ച നോബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്നിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തിയുള്ളതാണ് 'ഹാര്‍ഡ് വര്‍ക്ക്' എന്ന് പറഞ്ഞു കൊണ്ടാണ് മോദി അമര്‍ത്യസെന്നിന് നേരെ വിമര്‍ശന ശരങ്ങള്‍ എയ്തത്.
നോട്ട് പിന്‍വലിക്കല്‍ ഇന്ത്യയുടെ മൂന്നാം പാദത്തിലെ അഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച നിരക്കില്‍ കാര്യമായ കുറവ് വരുത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അമര്‍ത്യാസെന്നിനെ വിമര്‍ശിച്ച് മോദി രംഗത്തെത്തിയത്. നോട്ട് പിന്‍വലിക്കല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വന്‍ തിരിച്ചടിയുണ്ടാക്കുമെന്നായിരുന്നു അമര്‍ത്യാസെന്നിന്റെ വിലയിരുത്തല്‍.

ഒരു വശത്ത് നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഹാര്‍ഡ്വാര്‍ഡിലെ ആളുകള്‍ എന്ത് പറയുന്നു എന്ന് നോക്കുന്നു. എന്നാല്‍ മറുവശത്ത് സാധാരണക്കാരായ ജനങ്ങള്‍ കഠിനാധ്വനമാണ് സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്ക് പിന്നില്‍ എന്ന് ചിന്തിക്കുന്നുവെന്ന് മോദി പറഞ്ഞു.












Click it and Unblock the Notifications