കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഫ്‌ളാറ്റ് നല്‍കുമെന്ന് കേന്ദ്രമന്ത്രി, നടക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം

Google Oneindia Malayalam News

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഡല്‍ഹിയിലെ ബക്കര്‍വാല മേഖലയില്‍ അപ്പാര്‍ട്ട്മെന്റുകളും പോലീസ് സംരക്ഷണവും നല്‍കുമെന്ന് കേന്ദ്ര ഭവന, നഗരകാര്യമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എന്നാല്‍ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ല എന്ന് ആഭ്യന്തര മന്ത്രാലയം പിന്നീട് പറഞ്ഞു.

ഇന്ത്യയുടെ അഭയാര്‍ത്ഥി നയത്തെ മനഃപൂര്‍വ്വം സി എ എയുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നിരാശരാണ് എന്ന് പറഞ്ഞാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഫ്‌ളാറ്റ് കൊടുക്കുമെന്ന പ്രഖ്യാപനം ഹര്‍ദീപ് സിംഗ് പുരി നടത്തിയത്. രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.

dss

എല്ലാ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ഡല്‍ഹിയിലെ ബക്കര്‍വാല ഏരിയയിലെ ഇ ഡബ്ല്യു എസ് ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്നും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഐഡികളും 24 മണിക്കൂറും ഡല്‍ഹി പോലീസ് സംരക്ഷണവും നല്‍കും എന്നും മന്ത്രി പറഞ്ഞിരുന്നു. ഇന്ത്യ യു എന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ 1951-നെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു

അര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണത്തിലെ പ്രതി? സജീവിന്റെ ഫ്‌ളാറ്റിലെത്തിയിട്ട് രണ്ടാഴ്ച മാത്രം; ദുരൂഹതഅര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണത്തിലെ പ്രതി? സജീവിന്റെ ഫ്‌ളാറ്റിലെത്തിയിട്ട് രണ്ടാഴ്ച മാത്രം; ദുരൂഹത

അവരുടെ വംശമോ മതമോ മതമോ പരിഗണിക്കാതെ എല്ലാവര്‍ക്കും അഭയം നല്‍കുന്നു എന്നും മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. 250 ഫ്‌ലാറ്റുകളിലായി അവിടെ 1,100 റോഹിങ്ക്യകള്‍ക്ക് താമസിക്കാം. മദന്‍പൂര്‍ ഖാദര്‍ ക്യാമ്പിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇവര്‍ക്ക് താമസത്തിനായി സൗകര്യം ഒരുക്കുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്.

ഇവിടെ ഏത് ഡ്രെസും ഓക്കെ ആണ്...ലുക്ക് പിന്നെ പറയേണ്ടല്ലോ; ദാവണിയില്‍ ഷംനയുടെ കലക്കന്‍ ചിത്രങ്ങള്‍ കാണാം

എന്നാല്‍ മന്ത്രിയുടെ അവകാശവാദം തള്ളി ആഭ്യന്തരമന്ത്രാലയം മണിക്കൂറുകള്‍ക്കുള്ളില്‍ രംഗത്തെത്തിയത് അമ്പരിപ്പിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്നില്ലെന്നും തിരിച്ചയക്കും വരെ കരുതല്‍ കേന്ദ്രങ്ങളില്‍ തുടരുമെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നത്. അഭയാര്‍ത്ഥികളെ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഡല്‍ഹി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

Recommended Video

cmsvideo
'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

റോഹിങ്ക്യന്‍ മുസ്ലിങ്ങകളെ പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തില്‍, റോഹിങ്ക്യന്‍ അനധികൃത വിദേശികള്‍ അവരുടെ നിലവിലെ സ്ഥലത്ത് തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാണം എന്ന് ആഭ്യന്തര മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

English summary
Hardeep Singh Puri said center will provide flats for Rohingya refugees, Home Ministry denied it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X