ന്യൂസിലൻഡ് പാര്‍ലമെന്റിൽ പ്രിയങ്കയുടെ മലയാളം; ഇന്ത്യയ്ക്ക് അഭിമാനമെന്ന് കേന്ദ്രമന്ത്രി, അഭിനന്ദനം
ദില്ലി: ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ ആദ്യ ഇന്ത്യന്‍ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്‌നേഹം നിറഞ്ഞ ആശംസകള്‍ എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു എന്നാണ് പ്രിയങ്ക മലയാളത്തില്‍ പറഞ്ഞത്. ഒപ്പം ഈ പാര്‍ലമെന്റില്‍ എന്റെ മാതൃഭാഷയായ മലയാളം അദ്യമായി സംസാരിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. പ്രിയങ്ക ഇന്ത്യയ്ക്ക് അഭിമാനമാണെന്നും ന്യൂസിലന്‍ഡ് പാര്‍ലെമെന്റില്‍ ഇന്ത്യന്‍ വംശജയായ മന്ത്രി മലയാളത്തില്‍ സംസാരിക്കുന്നെന്നും കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രിയങ്കയുടെ വീഡിയോ പങ്കുവച്ചാണ് മന്ത്രിയുടെ ട്വീറ്റ്.
അതേസമയം, ന്യൂസിലന്റില്‍ അധികാരമേറ്റ പുതിയ മന്ത്രിസഭയില്‍ ഇടം പിടിച്ച മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ രംഗത്തെത്തിയിരുന്നു. മലയാളികള്‍ക്ക് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങള്‍ അറിയിച്ചുകൊണ്ട് കത്തയച്ചു. കേരളത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികള്‍ക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Recommended Video
ആരോഗ്യമന്ത്രി കെകെ ശൈലജയും പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. '' ന്യൂസിലന്‍ഡിലെ ജസീന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായ എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണന് അഭിനന്ദനങ്ങള്‍. ആദ്യമായിട്ടാണ് ഇന്ത്യയില്‍നിന്നുള്ള ഒരാള്‍ ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്നത്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണിന്റെ ഉറ്റസുഹൃത്ത് കൂടിയായ പ്രിയങ്ക.












Click it and Unblock the Notifications