കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടേല്‍ സമരനായകന്‍ ഹര്‍ദ്ദിക്ക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സമര നേതാവ് ഹര്‍ദ്ദിക്ക് പട്ടേലിനും അനുയായികള്‍ക്കും രണ്ടുവര്‍ഷം തടവ് ശിക്ഷ. ബിജെപി എംഎല്‍എ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍ ആണ് ഹര്‍ദ്ദിക്ക് പട്ടേലിനും പട്ടേല്‍ സമര നേതാക്കളായ ലാല്‍ജ പട്ടേല്‍, എകെ പട്ടേല്‍ എന്നിവര്‍ക്കും കോടതി ശിക്ഷവിധിച്ചത്. രണ്ടുവര്‍ഷം തടവ് ശിക്ഷയാണ് അഹമ്മദാബാദ് കോടതി മൂവര്‍ക്കും ശിക്ഷയായി വിധിച്ചത്.

<strong>സൗദിക്കും സഖ്യരാജ്യങ്ങള്‍ക്കും തിരിച്ചടി; ഖത്തറിനെ കൈവിടാതെ അമേരിക്ക, സെെനിക താവളം വികസിപ്പിക്കുന്നു</strong>സൗദിക്കും സഖ്യരാജ്യങ്ങള്‍ക്കും തിരിച്ചടി; ഖത്തറിനെ കൈവിടാതെ അമേരിക്ക, സെെനിക താവളം വികസിപ്പിക്കുന്നു

തടവ് ശിക്ഷക്ക് പുറമെ പ്രതികള്‍ പരാതിക്കാരന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. 2015ല്‍ പട്ടേല്‍ സമരം ശക്തമായപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പ്രക്ഷോഭകാരികള്‍ ബിജെപി എംഎല്‍എ ഋഷികേശിന്റെ ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു. പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരം ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ദ്ദിക്ക് പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തി വന്ന സമരം 2015 ജൂലൈയില്‍ അക്രമാസക്തമാവുകായിരുന്നു.

hardikpate

ട്രെയിന്‍ തടയല്‍ ഉള്‍പ്പടേയുള്ള സംഭവങ്ങള്‍ ഉണ്ടായി. പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അക്രമത്തില്‍ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. സമരവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ ഇപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി കേസുകളില്‍ ഹര്‍ദ്ദിക്ക് പട്ടേല്‍ പ്രതിസ്ഥാനത്ത് ഉണ്ട്.കെട്ടിപ്പിടുത്തം;

<strong>രാഹുല്‍ തന്ത്രമൊരുക്കിയത് മൂന്ന് മാസം മുമ്പ്</strong>രാഹുല്‍ തന്ത്രമൊരുക്കിയത് മൂന്ന് മാസം മുമ്പ്

English summary
Hardik Patel gets 2 years in prison in 2015 Visnagar rioting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X