കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അച്ഛന്‍ അന്നേ എന്നോട് പറഞ്ഞതാണ്..';ബിജെപിയിലേക്കെന്ന വ്യക്തമായ സൂചനയുമായി ഹര്‍ദിക് പട്ടേല്‍

Google Oneindia Malayalam News

അഹമ്മദാബാദ്: താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തീരുമാനം തെറ്റാണെന്ന് തന്റെ പിതാവ് പറഞ്ഞിരുന്നുവെന്ന് പട്ടീദാര്‍ നേതാവും മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റുമായ ഹര്‍ദിക് പട്ടേല്‍. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിടാനുള്ള തന്റെ തീരുമാനത്തില്‍ ഭാര്യയും കുടുംബവും വളരെ സന്തുഷ്ടരാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. അവര്‍ വര്‍ഷങ്ങളായി ബി ജെ പിയുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ഭാര്യയുടെ വീട്ടുകാര്‍ പലപ്പോഴും എന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.

സത്യത്തില്‍ അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ പറയുമായിരുന്നു, ഞാന്‍ തെറ്റായ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന് ഇപ്പോള്‍, എന്റെ കുടുംബത്തിലെ എല്ലാവരും സന്തോഷത്തിലാണ്,'' ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. അതേസമയം ഹര്‍ദിക് പട്ടേല്‍ ബി ജെ പിയിലേക്ക് പോയേക്കുമെന്ന ഊഹാപോഹങ്ങളും ശക്തമാകുന്നുണ്ട്. വഴി നിശ്ചയിച്ചു എന്നും അത് ഉടന്‍ കണ്ടെത്തുമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

harfik

ഓരോ വ്യക്തിയും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ സമൂഹത്തിന്റെ താല്‍പ്പര്യം, രാജ്യത്തിന്റെ താല്‍പ്പര്യം, സംസ്ഥാന താല്‍പ്പര്യം എന്നിവയുമായി മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനൊപ്പമായിരുന്നപ്പോള്‍ തനിക്ക് നേടാന്‍ കഴിയാത്തതെല്ലാം താന്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും ഗുജറാത്തിലെ ജനങ്ങളുടെ അതേ പാതയില്‍ താന്‍ സഞ്ചരിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. താന്‍ ബി ജെ പിയില്‍ ചേരുന്നതിന്റെ സൂചനയാണോ ഈ പരാമര്‍ശം എന്ന ചോദ്യത്തിന്, അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്.

കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

താന്‍ സൂചിപ്പിച്ചവിഷയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് തനിക്ക് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ഗുജറാത്തില്‍ രാഷ്ട്രീയത്തിലാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസ് അധികാരത്തിലില്ല. ഗുജറാത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇഷ്ടമല്ല, അംഗീകരിക്കാന്‍ തയ്യാറുമല്ല. ഗുജറാത്തിലെ ജനങ്ങള്‍ ബി ജെ പിയെ അംഗീകരിക്കാന്‍ കൂടുതല്‍ ചായ്വുള്ളവരാണ്. ഞാന്‍ സംസാരിച്ച നാല് വിഷയങ്ങളും അധികാരത്തിലുള്ള പാര്‍ട്ടിയുമായി നന്നായി യോജിക്കുന്നു.

'സര്‍ക്കാര്‍ കൂടെയില്ലെന്നുറപ്പായി, ഇനിയാണ് നമ്മള്‍ ജയിക്കാന്‍ സാധ്യത കൂടുതല്‍'; പ്രകാശ് ബാരെ'സര്‍ക്കാര്‍ കൂടെയില്ലെന്നുറപ്പായി, ഇനിയാണ് നമ്മള്‍ ജയിക്കാന്‍ സാധ്യത കൂടുതല്‍'; പ്രകാശ് ബാരെ

അടുത്ത 10 ദിവസത്തിനുള്ളില്‍ എല്ലാവരുടെയും മുന്നില്‍ എന്റെ തീരുമാനം ഉണ്ടാകും എന്നാണ് ഹര്‍ദിക് പട്ടേല്‍ പറഞ്ഞത്. നേരത്തെ കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേലിനെതിരെ വിമര്‍ശനവുമായി ഗുജറാത്ത് എം എല്‍ എ ജിഗ്‌നേഷ് മേവാനി രംഗത്തെത്തിയിരുന്നു. ഹാര്‍ദിക് പട്ടേലിന്റെത് പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചയാണെന്നും ജിഗ്‌നേഷ് മേവാനി ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ പ്രത്യയശാസ്ത്രം പൊതുതാല്‍പ്പര്യം മാത്രമാണ് എന്നാണ് ഹര്‍ദിക് ഇതിന് മറുപടി പറഞ്ഞത്. എന്നാല്‍ ജിഗ്‌നേഷ് മേവാനിയെ കുറിച്ച് ഒന്നും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
തൃക്കാക്കരയിൽ രാധാകൃഷ്ണന് പകരം മോദി മത്സരിക്കുന്നു | Think About It | Episode 1 | OneIndia Malayalam

English summary
Hardik Patel gives a clear indication that he joining BJP after leaving congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X