കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; ഗുജറാത്തില്‍ ബിജെപിയുടെ മറുതന്ത്രം

സംസ്ഥാനത്തെ സമുദായ വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുമെന്നാണ് അടുത്തിടെ നടന്ന അഭിപ്രായ സര്‍വേയിലും വ്യക്തമാക്കുന്നത്.

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പം അണിചേര്‍ന്നേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന പട്ടേല്‍ വോട്ടുകള്‍ കോണ്‍ഗ്രസ് പക്ഷത്തിന് ലഭിച്ചാല്‍ അപ്രതീക്ഷിത തിരിച്ചടി ബിജെപിക്ക് ലഭിക്കുമെന്നുറപ്പാണ്.

ഹാദിയയുടെ ജീവന്‍ രക്ഷിക്കണം; സംരക്ഷണം നല്‍കണം, മുഖ്യമന്ത്രിയോട് മുസ്ലിം സംഘടനകള്‍ഹാദിയയുടെ ജീവന്‍ രക്ഷിക്കണം; സംരക്ഷണം നല്‍കണം, മുഖ്യമന്ത്രിയോട് മുസ്ലിം സംഘടനകള്‍

സംസ്ഥാനത്തെ സമുദായ വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുമെന്നാണ് അടുത്തിടെ നടന്ന അഭിപ്രായ സര്‍വേയിലും വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ സമുദായ നേതാക്കളെയെല്ലാം കണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരിക്കിലാണ് ബിജെപിയും കോണ്‍ഗ്രസും. സംസ്ഥാന സര്‍ക്കാരുമായി പരസ്യമായി ഏറ്റുമുട്ടുന്ന പട്ടേല്‍ സമുദായം കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

hardikpatel
അതേസമയം, പട്ടേല്‍ സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടു വ്യക്തമാക്കണമെന്ന് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. ഇതില്‍ കോണ്‍ഗ്രസിന് അനുകൂല നിലപാട് ആയിരിക്കുമെന്നാണ് സൂചന. ഹാര്‍ദിക് പട്ടേലിനെ ഒരു തരത്തിലും ബിജെപി പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ല. നവംബര്‍ മൂന്നിനു മുന്‍പ് നിലപാടറിയിക്കാനാണ് ഹാര്‍ദിക് ആവശ്യപ്പെട്ടിരിക്കുന്നത്.

നവംബര്‍ മൂന്നിന് ഗുജറാത്തില്‍ വീണ്ടും സന്ദര്‍ശനത്തിനെത്തുന്ന ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹാര്‍ദിക് പട്ടേലും വേദി പങ്കിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഹാര്‍ദിക്കിന്റെ ഇപ്പോഴത്തെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ ജോലി, കോളജുകളിലെ അഡ്മിഷന്‍ എന്നിവയ്ക്ക് 50 ശതമാനം സംവരണം നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

English summary
Quota for Patidars: Hardik Patel gives ultimatum to Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X