ഹര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യ: ഫെബ്രുവരി 10നെ ട്വീറ്റിന് പിന്നിലെന്ത്?
അഹമ്മദാബാദ്: പാട്ടിദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ 20 ദിവസമായി തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നാണ് ഭാര്യ കിന്‍ജാല്‍ പട്ടേലാണ് പരാതി നല്‍കിയത്. ഗുജറാത്ത് ഭരണകൂടം തന്റെ ഭര്‍ത്താവിനെ ലക്ഷ്യംവെക്കുകയാണെന്നും കഴിഞ്ഞ 20 ദിവസമായി തന്റെ ഭര്ത്താവിനെക്കാണാനില്ലെന്നും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നുമാണ് ഭാര്യ ചൂണ്ടിക്കാണിക്കുന്നത്. കിന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
കൊറോണ വൈറസ്: ജപ്പാനിൽ വൈറസ് ബാധിച്ച 80കാരി മരിച്ചു, കേരളത്തിൽ ഒരാൾ ആശുപത്രി വിട്ടു
പാട്ടീദാറുകള്ക്കെതിരായ എല്ലാ കേസുകളും റദ്ദാക്കിയെന്നാണ് 2017ല്‍ സര്‍ക്കാര്‍ പറഞ്ഞത്. പിന്നെന്തുകൊണ്ടാണ് അവര്‍ ഹര്‍ദിക്കിനെ മാത്രം ലക്ഷ്യംവെക്കുന്നത്. എന്തുകൊണ്ടാണ് മറ്റ് രണ്ട് പാട്ടീദാര്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്? ഹര്‍ദിക് ജനങ്ങളോട് സംവദിക്കുകയും പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കുകയും ചെയ്യുന്നത് ഇല്ലാതാക്കുകയുമാണ് സര്‍ക്കാരിന് വേണ്ടതെന്നും ഭാര്യ ആരോപിക്കുന്നു.

എവിടെയെന്ന് അറിയില്ല..
ഹര്‍ദിക് പട്ടേല്‍ എവിടെയാണെന്ന് എന്നതിനെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍ ഫെബ്രുവരി 11ന് ദില്ലിയിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റ് പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്നെ ജയിലിലടക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ഫെബ്രുവരി 10ന് പട്ടേല്‍ ട്വിറ്ററില്‍ ആരോപിച്ചിരുന്നു.

വ്യാജകേസ്..
നാല് വര്‍ഷം മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഗുജറാത്ത് സര്‍ക്കാര്‍ എനിക്കെതിരെ കള്ളക്കേസ് ചുമത്തിയത്. അഹമ്മദാബാദ് പോലീസ് കമ്മീഷണറോട് ഈ കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ കേസ് തനിക്കെതിരെ അല്ലെന്ന പ്രതികരണമാണ് ലഭിച്ചത്. 15 ദിവസം മുമ്പ് എന്നെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എന്റെ വീട്ടിലെത്തി. ഞാന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും ഹര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള നീക്കം
"എനിക്കെതിരായ വ്യാജ കേസുകളുടെ കേസുകളില്‍ ഞാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള നിരവധി വാറണ്ടുകളാണ് എനിക്കെതിരെയുള്ളത്. ഗുജറാത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിക്ക് വേണ്ടത് എന്നെ ജയിലിലടക്കുകയാണ്. സമൂഹത്തില്‍ ഞാന്‍ ബിജെപിക്കെതിരെയുള്ള പോരാട്ടം തുടരും. ഉടനെ കാണും. ജയ് ഹിന്ദ്" ഇതാണ് ഹര്‍ദിക്കിന്റെ ട്വീറ്റിന്റെ ഉള്ളടക്കം.

രാജ്യദ്രോഹക്കേസ്
ഒരു രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് ഹര്‍ദിക്കിനെ ജനുവരി 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ പുറത്തുവന്ന ഹര്‍ദിക് താന്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. 2015ല്‍ സംവരണ സമരത്തിനിടെ ആത്മഹത്യ ചെയ്യുന്നതിനേക്കാള്‍ നല്ലത് പോലീസുകാരെ വധിക്കുകയാണെന്ന ഹര്‍ദിക്കിന്റെ വിവാദ പ്രസ്താവനയുടെ പേരില്‍ ക്രൈം ബ്രാഞ്ച് രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. എന്നാല്‍ തനിക്കെതിരെ കേസെടുത്ത ക്രൈം ബ്രാഞ്ചിന്റെ പക്കല്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്നാണ് പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു.