കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ദിക്ക് പട്ടേല്‍ ഗുരുതരാവസ്ഥയില്‍... നിരാഹാര സമരത്തിന്റെ 14ാം ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

അഹമ്മദാബാദ്: ഹര്‍ദിക്ക് പട്ടേലിന്റെ ആരോഗ്യ സ്ഥിതി ഓരോ ദിവസവും മോശമായി കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഗുജറാത്ത് സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും. സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഹര്‍ദിക്ക് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയിലാണ് അദ്ദേഹമുള്ളത്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. അതേസമയം സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങളുണ്ടാവുമെന്ന ഭയത്തിലാണ് സര്‍ക്കാര്‍.

ഗുജറാത്തില്‍ തങ്ങളുടെ കോട്ടയ്ക്ക് വലിയ വിള്ളല്‍ വീണിരിക്കുകയാണെന്ന് ബിജെപിക്ക് മനസ്സിലായിട്ടുണ്ട്. എന്നാല്‍ ഹര്‍ദിക്കിന്റെ ആവശ്യം ഒരിക്കലും സാധിച്ച് കൊടുക്കാനാവില്ലെന്ന തിരിച്ചറിവും ബിജെപിക്കുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടാവാന്‍ വരെ സാധ്യതയുണ്ട്. അതേസമയം അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ കൈവിട്ട് പോവുകയാണ്.

നിരാഹാര സമരം 14ാം ദിവസത്തിലേക്ക്

നിരാഹാര സമരം 14ാം ദിവസത്തിലേക്ക്

ഹര്‍ദിക്കിന്റെ സമരം 14ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെയാണ് ആരോഗ്യം മോശമായി അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണത്. ഇതോടെ ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അഹമ്മദാബാദിലെ സോല സിവില്‍ ആശുപത്രിയിലാണ് ഹര്‍ദിക്കിനെ പ്രവേശിപ്പിച്ചത്. മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്തി കൊണ്ടിരിക്കുകയാണ്.

വെള്ളം പോലും കുടിക്കുന്നില്ല

വെള്ളം പോലും കുടിക്കുന്നില്ല

പാട്ടീദാര്‍ സമിതിയുടെ ആവശ്യപ്രകാരം വെള്ളം പോലും കുടിക്കുന്നത് ഹര്‍ദിക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ഇതേ നില തുടരുകയാണ്. ഒആര്‍എസ് പോലുള്ള വഴി ഭക്ഷണമോ വെള്ളമോ ശരീരത്തിലേക്ക് എത്തിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. ഹര്‍ദിക്ക് ഉന്നയിച്ച കാര്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പട്ടേല്‍ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

സമരം പൊളിക്കാന്‍ നീക്കം

സമരം പൊളിക്കാന്‍ നീക്കം

ഹര്‍ദിക്കിന്റെ സമരം പൊളിക്കാന്‍ വൃത്തിക്കെട്ട നീക്കങ്ങളാണ് ബിജെപി കളിച്ചത്. ഡോക്ടര്‍മാരെ ഉപയോഗിച്ചായിരുന്നു നീക്കം. ഹര്‍ദിക്കിന്റെ ഭാരം കൂടുകയാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 20 കിലോ അദ്ദേഹത്തിന് കുറഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഈ പ്രസ്താവന. ഇതോടെ അദ്ദേഹം രഹസ്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു. സോഷ്യല്‍ മീഡിയ വഴി അദ്ദേഹത്തെ ട്രോളി കൊണ്ട് പല വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു.

സത്യാവസ്ഥ എന്ത്?

സത്യാവസ്ഥ എന്ത്?

എന്നാല്‍ എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് പലരും അന്വേഷിച്ചില്ല. സമരം തുടങ്ങുമ്പോള്‍ 78 കിലോയായിരുന്നു ഹര്‍ദിക്കിന്റെ ഭാരം. ഇത് പിന്നീട് 58 കിലോയായി. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് 65 കിലോ ആയികൂടി എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. വിവാദമായതോടെ പട്ടേലിന്റെ ഭാരം കുറഞ്ഞിട്ട് തന്നെയായിരുന്നുവെന്നും ഭാരം അളക്കുന്ന മെഷീന് തെറ്റുപ്പറ്റിയതാണെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. ഭാരം 13 കിലോയാണ് കുറഞ്ഞതെന്നും 20 കിലോയല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ ബിജെപിയുടെ പ്രചാരണം പൊളിയുകയും ചെയ്തു.

ശ്വാസ തടസ്സം ഭീകരം

ശ്വാസ തടസ്സം ഭീകരം

ഹര്‍ദിക്കിന് ശ്വാസ തടസ്സമുണ്ടെന്നും ഇത് വിചാരിച്ചതിലും അപ്പുറമാണെന്ന് മെഡിക്കല്‍ സംഘം പറയുന്നു. അദ്ദേഹത്തിന്റെ രക്തസാംപിളുകള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇതുവരെ അതെടുക്കാന്‍ ഹര്‍ദിക്ക് സമ്മതിച്ചിട്ടില്ല. ഒആര്‍എസും ജ്യൂസും അദ്ദേഹത്തിന് നല്‍കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹര്‍ദിക്ക് ഇതിനോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ജലപാനമില്ലാത്ത അവസ്ഥയില്‍ ഹര്‍ദിക്ക് നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതാണ് ഏറ്റവും നല്ല മാര്‍ഗം.

കോണ്‍ഗ്രസിനും ആശങ്ക

കോണ്‍ഗ്രസിനും ആശങ്ക

കാര്യങ്ങള്‍ വിചാരിച്ചതിലും അപ്പുറത്തേക്ക് പോവുന്നതിനാല്‍ കോണ്‍ഗ്രസും ആശങ്കയിലാണ്. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കണമെന്ന് കരുതിയാണ് സമരത്തെ കോണ്‍ഗ്രസ് പിന്തുണച്ചത്. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയോട് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

ഗുജറാത്ത് കത്തുന്നു

ഗുജറാത്ത് കത്തുന്നു

ഹര്‍ദിക്കിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഗുജറാത്തില്‍ പലയിടത്തും പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. മെഹസാനയില്‍ പട്ടേല്‍ വിഭാഗക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ദേശീയപാതയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. സൂറത്ത്, മോര്‍ബി, ഭവ്‌നഗര്‍, ഉന എന്നിവിടങ്ങളില്‍ സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവിടങ്ങളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രക്ഷോഭം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

പട്ടേല്‍ സമിതിയുടെ ആവശ്യം

പട്ടേല്‍ സമിതിയുടെ ആവശ്യം

ആരോഗ്യം മോശമായിട്ടും മെഡിക്കല്‍ സേവനം ഹര്‍ദിക്ക് അവഗണിക്കുകയായിരുന്നു. എന്നാല്‍ പട്ടേല്‍ സമിതി നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ ഹര്‍ദിക്ക് തീരുമാനിച്ചത്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സമരം തുടരുമെന്നും പട്ടേല്‍ സമര സമിതി വക്താവ് മനോജ് പനാര പറഞ്ഞു. അതേസമയം നരേഷ് പട്ടേലിനോട് തന്റെ ആവശ്യങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഹര്‍ദിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

രൂപയുടെ മൂല്യം ഇടിക്കുന്നത് പാര്‍ട്ടിസിപ്പേറ്ററി നോട്ട്.... സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞതിലെ സത്യംരൂപയുടെ മൂല്യം ഇടിക്കുന്നത് പാര്‍ട്ടിസിപ്പേറ്ററി നോട്ട്.... സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞതിലെ സത്യം

ഇറാനിയന്‍ പ്രതിനിധി ഇന്ത്യയില്‍... ചബഹാര്‍ തുറമുഖം ഒരു മാസത്തിനുള്ളില്‍ ഇന്ത്യക്ക് കൈമാറാന്‍ ധാരണഇറാനിയന്‍ പ്രതിനിധി ഇന്ത്യയില്‍... ചബഹാര്‍ തുറമുഖം ഒരു മാസത്തിനുള്ളില്‍ ഇന്ത്യക്ക് കൈമാറാന്‍ ധാരണ

English summary
hardik patel taken to hospital as health worsens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X