ഏറ്റവും വലിയ ജാതിപ്പാര്ട്ടിയാണ് കോണ്‍ഗ്രസ്; അന്ന് ഞാന്‍ ചെയ്തത് തെറ്റ്, മാപ്പ്: ഹാര്‍ദിക് പട്ടേല്‍
ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടേല്‍. ഏറ്റവും വലിയ ജാതിപ്പാര്ട്ടിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ പത്രസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എക്സിക്യൂട്ടീവ് ചെയര്‍മാനെന്ന ചുമതലയൊക്കെ പേപ്പറില്‍ മാത്രമായിരുന്നെന്നും കഴിഞ്ഞ രണ്ടുവര്‍ഷ കാലത്തോളം തനിക്ക് ഒരു ചുമതലയും പാര്‍ട്ടി നല്‍കിയിട്ടില്ലെന്നും ഹാര്‍ദിക് പറഞ്ഞു.
കോണ്‍ഗ്രസുമായി കുറച്ചുകാലമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഹാര്‍ദിക് പാര്‍ട്ടിയുമായുള്ള അസ്വാരസ്യം ഹാര്‍ദിക് പ്രകടിപ്പിച്ചിരുന്നു. ഹാര്‍ദിക് പാര്‍ട്ടി വിട്ടേക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി നേതൃത്വം നല്തി റാലി ഗുജറാത്തില്‍ നടന്നത്. ഈ റാലിയില്‍ ഹാര്‍ദിക് പങ്കെടുത്തിരുന്നു. ഇതോടെ ഹാര്‍ദിക് പാര്‍ട്ടിയുമായി രമ്യതയിലെത്തി എന്നായിരുന്നു നേതാക്കള്‍ പ്രതീക്ഷച്ചത്. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ പാടെ തകര്‍ത്തുകൊണ്ടാണ് ഹാര്‍ദിക് കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് നല്‍കുകയായിരുന്നു. രാജിക്കത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹാര്‍ദിക് നടത്തിയത്.രാജ്യത്തിന്റേയും സമൂഹത്തിന്റേയും താല്പര്യങ്ങള്ക്ക് വിരുദ്ധമായാണ് കോണ്‍ഗ്രസ് നിരന്തരം പ്രവര്ത്തിച്ചുക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം രാജിക്കത്തില്‍ വിമര്‍ശിച്ചിരുന്നു.
ഹാര്‍ദിക് പാര്‍ട്ടിവിട്ടുപോയ പ്രതിസന്ധിയില്‍ നില്‍ക്കവേയാണ് വീണ്ടും പാര്‍ട്ടിയെ കടന്നാക്രമിച്ചുകൊണ്ട് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്വാഭാവത്തെക്കുറിച്ച് പാട്ടിദാര്‍ നേതാക്കള്‍ തനിക്കു മുന്നറിയിപ്പ് തന്നിരുന്നെന്നും അവരുടെ വാക്ക് കേള്‍ക്കാത്തതിന് മുതിര്‍ന്ന പാട്ടിദാര്‍ നേതാക്കളോടും സുഹൃത്തുക്കളോടും മാപ്പ് ചോദിക്കുന്നതായും ഹാര്‍ദിക് പറഞ്ഞു. തനിക്ക് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തനിനിറം മനസ്സിലായെന്നും ഹാര്‍ദിക് പറഞ്ഞു.
2015ലെ പാട്ടിദാര്‍ പ്രതിഷേധങ്ങളിലൂടെയാണ് ഹാര്‍ദിക് ശ്രദ്ധേയനായത്. 2019ലാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്തിടെയാണ് ഹാര്‍ദിക് കോണ്‍ഗ്രസുമായി ഇടഞ്ഞത്. തനിക്ക് വേണ്ടത്ര പ്രാധാന്യം പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
രാഹുല്‍ ഗാന്ധിക്കെതിരെയും ഹാര്‍ദിക് വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന സമയത്ത് രാഹുല്‍ വിദേശത്തായിരുന്നെന്നും കോണ്‍ഗ്രസ് നേതൃത്വത്തിനു ഗുജറാത്തോട് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിജെപിയിലേക്ക് പോകാനാണ് ഹാര്‍ദിക് കോണ്‍ഗ്രസ് വിട്ടതെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഹാര്‍ദിക് ഈ വാദം തള്ളിക്കളഞ്ഞു. ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹാര്‍ദിക് എത്തുകയാണെങ്കില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ ബിജെപി തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദിക് ബി.ജെ.പിക്കൊപ്പം പോയാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ ദയനീയമാകും.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications