കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ പട്ടേല്‍ മേവാനി ഫോര്‍മുല, യുവാക്കളോട് പറയാനുള്ളത്, ആ രണ്ട് പേരെ തിരുത്തി ഹര്‍ദിക്!!

Google Oneindia Malayalam News

അഹമ്മദാബാദ്: കോണ്‍ഗ്രസിലെ യുവാക്കള്‍ ക്ഷമ പാലിക്കണമെന്നും, അവര്‍ക്ക് വേണ്ട പദവികള്‍ ഉടനെ ലഭിക്കുമെന്നും വ്യക്തമാക്കി ഹര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം ഹര്‍ദിക്കില്‍ നിന്നുള്ള വന്‍ പ്രഖ്യാപനമാണിത്. ഹര്‍ദിക്കിന്റെ നിയമനം കോണ്‍ഗ്രസിനുള്ളിലെ രാഹുല്‍ ബ്രിഗേഡിനുള്ള സന്ദേശമായി മാറണമെന്നാണ് സോണിയാ ഗാന്ധി അടക്കമുള്ളവര്‍ ആഗ്രഹിക്കുന്നത്. അതേസമയം സച്ചിന്‍ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും വലിയ തോതില്‍ വിമര്‍ശിച്ചിരിക്കുകയാണ് പട്ടേല്‍.

യുവാക്കിലേക്ക് എത്തുന്നു

യുവാക്കിലേക്ക് എത്തുന്നു

യുവാക്കളുടെ നിരാശ മാറ്റാനായി രാഹുല്‍ ഗാന്ധി നിയോഗിച്ചിരിക്കുന്നത് ഹര്‍ദിക് പട്ടേലിനെയാണ്. ഹര്‍ദിക്കിന്റെ നിയമനം കോണ്‍ഗ്രസിലെ യുവാക്കള്‍ക്ക് വലിയ പ്രതീക്ഷയും നല്‍കിയിരിക്കുകയാണ്. യുവാക്കള്‍ ക്ഷമ കാണിക്കണമെന്നാണ് ഹര്‍ദിക് ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് വേണ്ട അംഗീകാരങ്ങള്‍ പാര്‍ട്ടി നല്‍കുമെന്നും ഹര്‍ദിക് പ്രഖ്യാപിച്ചു. അതേസമയം സച്ചിന്‍ പൈലറ്റിന്റെ ജ്യോതിരാദിത്യ സിന്ധ്യയുടെ കൊഴിഞ്ഞുപോക്ക് അധികാര മോഹം കൊണ്ടാണെന്ന് രാഹുല്‍ ബ്രിഗേഡിനെ അറിയിക്കാനാണ് ഈ നീക്കം.

30 വയസ്സില്‍ കേന്ദ്ര മന്ത്രിയായില്ലേ

30 വയസ്സില്‍ കേന്ദ്ര മന്ത്രിയായില്ലേ

സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും വിമത നീക്കം നടത്തിയത് വലിയ അബദ്ധമാണ്. അവര്‍ക്ക് പാര്‍ട്ടി ഏത് പദവിയും നല്‍കുമായിരുന്നു. സച്ചിനും സിന്ധ്യയും അവരുടെ പിതാവ് മരിച്ചതോടെ കോണ്‍ഗ്രസിലെത്തിയതാണ്. ഇവര്‍ക്ക് പെട്ടെന്ന് തന്നെ പാര്‍ലമെന്റില്‍ എംപിയായെത്താനായി. സച്ചിന്‍ 25ാം വയസ്സില്‍ എംപിയും 30ാം വയസ്സില്‍ കേന്ദ്ര മന്ത്രിയുമായില്ലേ. 35ാം വയസ്സില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും 40ാം വയസ്സില്‍ ഉപമുഖ്യമന്ത്രിയുമാണ് അദ്ദേഹം. ഇതിലൊന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ഹര്‍ദിക് പറഞ്ഞു.

രാഹുലിന്റെ തിരിച്ചുവരവ്

രാഹുലിന്റെ തിരിച്ചുവരവ്

രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ഉണ്ടാകുമെന്ന സൂചനയാണ് ഹര്‍ദിക്കില്‍ നിന്ന് ലഭിക്കുന്നത്. യുവാക്കള്‍ക്ക് കൃത്യമായി സന്ദേശം ഹര്‍ദിക്കില്‍ നിന്ന് വന്നതും ആ കാരണത്താലാണ്. പാര്‍ട്ടിക്കുള്ളില്‍ സീനിയേഴ്‌സ് കൂടുതല്‍ സ്വാധീനം നേടുന്നത് രാഹുലിന്റെ തിരിച്ചുവരവ് വൈകുന്നത് കൊണ്ടാണ്. ദേശീയ സര്‍വേകളെല്ലാം രാഹുലിന്റെ തിരിച്ചുവരവിന് അനുകൂലമാണ്. അതുകൊണ്ട് തിരിച്ചുവരവ് അധികം വൈകില്ല. ഹര്‍ദിക് അടക്കമുള്ളവര്‍ രാഹുലിന്റെ തിരിച്ചുവരവിനായി പാര്‍ട്ടിക്കുള്ളില്‍ സജീവ പ്രവര്‍ത്തനത്തിലാണ്.

ഗുജറാത്ത് പിടിക്കും

ഗുജറാത്ത് പിടിക്കും

2017ല്‍ മൂക്കിന്‍തുമ്പത്ത് നിന്നാണ് കോണ്‍ഗ്രസിന് ഗുജറാത്തില്‍ അധികാരം നഷ്ടമായത്. ബിജെപിയെ ശരിക്കും വിറപ്പിച്ചിരുന്നു. അന്ന് പട്ടേലുകളും ഒബിസിയും ദളിതുകളും ചേര്‍ന്നുള്ള ഫോര്‍മുല കോണ്‍ഗ്രസിനെ ശരിക്കും ശക്തിപ്പെടുത്തിയിരുന്നു. പിന്നോക്ക-മധ്യവര്‍ത്തി വോട്ടുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിലേക്ക് ഒഴുകാനുള്ള നീക്കമാണ് രാഹുല്‍ ഹര്‍ദിക്കിന്റെ നിയമനത്തിലൂടെ ലക്ഷ്യമിട്ടത്. ഗാന്ധി കുടുംബത്തിന് സ്വാധീനമില്ലെന്ന് തെളിയിക്കാനും, തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും പ്രാദേശിക നേതൃത്വമായിരിക്കും നയിക്കുക എന്ന സന്ദേശം വോട്ടര്‍മാരില്‍ എത്തിക്കാനും ഇത് സഹായിക്കും. അതിലൂടെ യുവാക്കളുടെ വോട്ട് കോണ്‍ഗ്രസിലെത്തും.

മേവാനി-പട്ടേല്‍ വോട്ട്

മേവാനി-പട്ടേല്‍ വോട്ട്

കോണ്‍ഗ്രസില്‍ നിശബ്ദനായി ഇരുന്ന ജിഗ്നേഷ് മേവാനിയെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് ഹര്‍ദിക്. മൂന്നംഗ സംഘമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇതില്‍ അല്‍പേഷ് താക്കൂര്‍ ഇപ്പോള്‍ ബിജെപിയിലാണ്. താക്കൂറിനെ കൊണ്ടുവരാനും മേവാനി ലക്ഷ്യമിടുന്നുണ്ട്. ദളിത്-പട്ടേല്‍ വോട്ടുബാങ്ക് ശക്തമാക്കാന്‍ കോണ്‍ഗ്രസിനെ ഈ നീക്കം സഹായിക്കും. ഓരോ മാസവും ഇനി ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തും. മതനിരപേക്ഷതയും തുല്യതയുമാണ് അജണ്ടകളെന്ന് ഇവര്‍ പ്രഖ്യാപിച്ചു.

തന്ത്രം ഇങ്ങനെ

തന്ത്രം ഇങ്ങനെ

കോണ്‍ഗ്രസ് മാത്രമല്ല, ദേശീയ സ്റ്റുഡന്റ് യൂണിയന്‍, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, സേവാദള്‍, കിസാന്‍ കോണ്‍ഗ്രസ് എന്നിവരെ സമന്വയിപ്പിച്ചുള്ള തന്ത്രമാണ് ഹര്‍ദിക് പയറ്റുന്നത്. കോണ്‍ഗ്രസിന്റെ ചിറകുകള്‍ ദുര്‍ബലമായതാണ് പാര്‍ട്ടിയെ തളര്‍ത്തിയതെന്ന് ഹര്‍ദിക് പറയുന്നു. ഓരോ നിയമസഭാ മമണ്ഡലത്തിലും 300 യുവാക്കളെ ഉപയോഗിച്ചുള്ള ടീമിനാണ് ചുമതല. നഗര മേഖലകളില്‍ ഇത് 500 യുവാക്കളാവും. ഇത്തരം യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് ഹര്‍ദിക് ഉറപ്പ് വരുത്തും. ഓരോ നിയമസഭാ മണ്ഡലത്തിലും പ്രത്യേകം പ്രകടനപത്രികയുണ്ടാവും.

എന്തുകൊണ്ട് അത് സംഭവിച്ചു

എന്തുകൊണ്ട് അത് സംഭവിച്ചു

മധ്യപ്രദേശിലും രാജസ്ഥാനിലും യുവാക്കള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരിക്കുന്നതിന് കാരണമുണ്ട്. അവിടെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് സര്‍ക്കാരുണ്ടാക്കിയത്. അത് പിടിച്ച് നിര്‍ത്താന്‍ അനുഭവസമ്പത്തുള്ള നേതാക്കളെ ആവശ്യമാണ്. കമല്‍നാഥിനെയും അശോക് ഗെലോട്ടിനെയും നിയോഗിച്ചത് ആ കാരണത്താലാണ്. എനിക്ക് സീനിയേഴ്‌സുമായി പ്രശ്‌നമില്ല. അവര്‍ എന്നെ ഉപദേശിക്കണമെന്നാണ് എന്റെ ആവശ്യം. കോണ്‍ഗ്രസില്‍ എനിക്ക് വിശ്വാസമുള്ളത് കൊണ്ടാണ് ക്ഷമ പാലിച്ച് നിന്നത്. യുവാക്കള്‍ക്ക് അര്‍ഹിച്ച പ്രതിഫലം കോണ്‍ഗ്രസില്‍ മാത്രമാണ് ലഭിക്കുകയെന്നും ഹര്‍ദിക് പറഞ്ഞു.

English summary
hardik patel says sachin pilit and scindia did a mistake by deserting congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X