ഹര്‍ദിക് പട്ടേലിനെ തട്ടിക്കൊണ്ടുപോയി, തോക്കിന്‍ മുനയില്‍ നിര്‍ത്തി... പിന്നില്‍ ആര്?
അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഹര്‍ദിക് പട്ടേലിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഒരുരാത്രി നീണ്ടു നിന്ന ഭീഷണിയ്ക്ക് ശേഷം സ്വതന്ത്രനാക്കി.
സെപ്തംബര്‍ 22 ചൊവ്വാഴ്ച രാത്രിയിലാണ് ഹര്‍ദിക് പട്ടേലിനെ ആയുധധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെടുന്നത്. കാറില്‍ പോകുമ്പോഴായിരുന്നത്രെ ഇത്.
ഹര്‍ദികിനെ കാണാനില്ലെന്നാണ് കഴിഞ്ഞ ദിവസവും പോലീസ് പറഞ്ഞിരുന്നത്.

തട്ടിക്കൊണ്ടുപോകല്‍
ആരവല്ലിയില്‍ നിന്ന് കാറില്‍ യാത്ര ചെയ്യുമ്പോള്‍ ആയുധ ധാരികള്‍ തട്ടിക്കൊണ്ടുപോയി എന്നാണ് ഹര്‍ദിക് പട്ടേല്‍ പറയുന്നത്.

തോക്കിന്‍ മുനയില്‍
കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം ഹര്‍ദിക്കിനെ ഭീഷണിപ്പെടുത്തിയത്രെ. കോത്തിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു ഈ ഭീഷണി.

സമരം നിര്‍ത്തണം, അത്രമാത്രം
പട്ടേല്‍ വിഭാഗക്കാര്‍ സംവരണം നല്‍കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അവസാനിപ്പിയ്ക്കണം, അല്ലെങ്കില്‍ കൊന്നുകളയും എന്നായിരുന്നു ഭീഷണി.

പിന്നില്‍ പോലീസോ
തന്നെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പോലീസ് ആണെന്ന സംശയവും ഹര്‍ദിക് ഉന്നയിക്കുന്നുണ്ട്. അജ്ഞാത സംഘം ഹര്‍ദിനികെ ധ്രാംഗ്ധറില്‍ ഇറക്കി വിടുകയായിരുന്നത്രെ.

ഹേബിയസ് കോര്‍പ്പസ്
ചൊവ്വാഴ്ച ഹര്‍ദിക് പട്ടേലിനെ കാണാതായി എന്ന വാര്‍ത്ത പടര്‍ന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. വ്യാഴാഴ്ചയ്ക്ക് മുമ്പ് ഹര്‍ദികിനെ കണ്ടെത്തണം എന്നാണ് പോലീസിനോട് കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications