കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടെ കൂട്ടിയ കോണ്‍ഗ്രസിനും പട്ടേല്‍ തലവേദന തന്നെ; സംവരണത്തില്‍ സ്വരം കടുപ്പിച്ചു, ഭീഷണി

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ഭരണം പിടിക്കാന്‍ ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കിയ കോണ്‍ഗ്രസ് തന്ത്രം പാളുന്നു. ബിജെപിയെ നേരിടാന്‍ കൂടെക്കൂട്ടിയ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നുവെന്നാണ് വിവരം. പട്ടേല്‍ സവംരണ കാര്യത്തില്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ദിക് പട്ടേല്‍.
30 പുരുഷന്‍മാര്‍ ദിവസവും വരും; 16 വയസിനിടെ പീഡിപ്പിച്ചത് 43200 പേര്‍, ഞെട്ടുന്ന വെളിപ്പെടുത്തല്‍
നവംബര്‍ മൂന്നിനുള്ളില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ അമിത് ഷായ്ക്ക് നേരിടേണ്ടി വന്നത് കോണ്‍ഗ്രസിനും നേരിടേണ്ടി വരുമെന്നാണ് ഭീഷണി. ട്വിറ്ററിലൂടെയാണ് ഹര്‍ദിക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സംവരണം ആളിക്കത്തുമെന്ന് തന്നെയാണ് സൂചനകള്‍.

ഭീഷണിയുമായി ഹര്‍ദിക്

ഭീഷണിയുമായി ഹര്‍ദിക്

പട്ടേല്‍ സംവരണത്തില്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ദിക് പട്ടേല്‍. ട്വിറ്ററിലാണ് പട്ടേലിന്റെ ഭീഷണി. അമിത് ഷായുടെ അവസ്ഥ കോണ്‍ഗ്രസിനും ഉണ്ടാകുമെന്ന് ഹര്‍ദിക് മുന്നറിയിപ്പ് നല്‍കുന്നു.

ഹര്‍ദികിന്റെ ഭീഷണി

ഹര്‍ദികിന്റെ ഭീഷണി

പട്ടേല്‍ സംവരണ കാര്യത്തില്‍ നവംബര്‍ മൂന്നിനുള്ളില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നേരിടേണ്ടി വന്നത് കോണ്‍ഗ്രസിനും നേരിടേണ്ടി വരുമെന്നാണ് ഭീഷണി.

കോണ്‍ഗ്രസിന് തലവേദന

കോണ്‍ഗ്രസിന് തലവേദന

പട്ടേല്‍ സംവരണത്തില്‍ കോണ്‍ഗ്രസിന് തലവേദനയാവുകയാണ് ഹര്‍ദിക് പട്ടേല്‍. പട്ടേലിന്റെ മുന്നറിയിപ്പ് അവഗണിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നു തന്നെയാണ് സൂചനകള്‍.

ബിജെപിയെ നേരിടാന്‍

ബിജെപിയെ നേരിടാന്‍

ബിജെപിയെ നേരിടുന്നതിനാണ് ഹര്‍ദിക് പട്ടേലിനെ കൂട്ടു പിടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പട്ടേല്‍ സംവരണ വിവാദത്തിനു പിന്നാലെ ബിജെപിയെ മുഖ്യ ശത്രുവായി ഹര്‍ദിക് പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് പട്ടേലുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസിന് പ്രചോദനമായത്.

അമിത് ഷായ്്ക്ക് സംഭവിച്ചത്

അമിത് ഷായ്്ക്ക് സംഭവിച്ചത്

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടിന് അമിത്ഷായും മുഖ്യമന്ത്രി വിജയ് റുപാണിയും പങ്കെടുത്ത പരിപാടിക്കിടെ പട്ടേദാര്‍ അനാമത് ആന്ദോളന്‍ സമിതി അംഗങ്ങള്‍ പരിപാടി അലങ്കോലമാക്കുകയും ഷായ്ക്ക് നേരെ കസേര വലിച്ചെറിയുകയും ചെയ്തിരുന്നു.

ഹര്‍ദിക് പട്ടേലിനൊപ്പം

ഹര്‍ദിക് പട്ടേലിനൊപ്പം

ഹര്‍ദിക് ട്വിറ്ററില്‍ പറഞ്ഞ കാര്യത്തില്‍ ഹര്‍ദിക് പട്ടേലിനൊപ്പം തന്നെയാണ് തങ്ങളെന്ന് സൂറത്തിലെ പട്ടേദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനര്‍ ധര്‍മിക് മാളവ്യ പറഞ്ഞു. പട്ടേല്‍ വോട്ട് നേടുന്നതിനായി കോണ്‍ഗ്രസ് രാഹുലിന്റെ യോഗങ്ങള്‍ പട്ടേല്‍ വിഭാഗം ഏറെയുള്ള മേഖലകളില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അമര്‍ഷം വ്യക്തമാക്കും

അമര്‍ഷം വ്യക്തമാക്കും

കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ അമിത് ഷായുടെ യോഗത്തില്‍ അമര്‍ഷം വ്യക്തമാക്കിയതു പോലെ രാഹുലിന്റെ യോഗങ്ങളിലും ്അമര്‍ഷം വ്യക്തമാക്കുമെന്ന് ധാര്‍മിക് പറയുന്നു.


English summary
hardik patel threat congress make stand clear on patidar reservation till november 3 or face consequences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X