കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ മത്സരിക്കുമെന്ന് ഹര്‍ദിക് പട്ടേല്‍; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
മോഡിക്കെതിരെ തുറുപ്പ് ചീട്ടാകുമോ ഹർദിക് പട്ടേൽ | Oneindia Malayalam

ഗാന്ധിനഗര്‍: പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴയിറക്കാന്‍ സര്‍വ്വ സന്നാഹങ്ങളും സംഭരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മുന്നില്‍ നിന്ന് നയിക്കുന്ന പ്രതിപക്ഷ നിരയില്‍ ബംഗാളില്‍ മമതയും ഉത്തര്‍പ്രദേശില്‍ മായാവതിയും അഖിലേഷ് യാദവുമൊക്കെ ശക്തമായി തന്നെ രംഗത്തുണ്ട്.

<strong>സംഘപരിവാറിനെ ചെറുക്കാന്‍ ജസ്റ്റിസ് കൂര്യന്‍ ജോസഫ്?; സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചകള്‍ സജീവം</strong>സംഘപരിവാറിനെ ചെറുക്കാന്‍ ജസ്റ്റിസ് കൂര്യന്‍ ജോസഫ്?; സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചകള്‍ സജീവം

ബിജെപിയെ പരാജയപ്പെടുത്തുക എന്നത് തന്നെയാണ് ഏവരുടേയും ലക്ഷ്യമെങ്കിലും ഒരു കുടക്കീഴില്‍ ഒന്നിച്ച് അണിനിരക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് പ്രതിപക്ഷ നിരയിലെ പോരായ്മ. ഈ കൂട്ടത്തിനിടയിലേക്കാണ് ഗുജറാത്തില്‍ നിന്നുള്ള പട്ടീദാര്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലും കടന്നു വരുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് ഹര്‍ദിക്കിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

മത്സരിക്കും

മത്സരിക്കും

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്സഭയിലേക്ക് മത്സരിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയായ ഇരുപത്തിയഞ്ച് വയസ് പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളിലാണ് മത്സരരംഗത്തുണ്ടാവുമെന്ന് ഹാര്‍ദ്ദിക് പ്രഖ്യാപിക്കുന്നത്.

വ്യക്തതയില്ല

വ്യക്തതയില്ല

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ വെച്ചാണ് ഹര്‍ദിക് പട്ടേല്‍ പ്രഖ്യാപനം നടത്തിയത്. ഏതു മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്നോ ഏതൊക്കെ പാര്‍ട്ടികള്‍ പിന്തുണക്കുമെന്നോ എന്നതിനെക്കുറിച്ചൊന്നും കൂടുതല്‍ വ്യക്തമാക്കാന്‍ ഹര്‍ദിക് പട്ടേല്‍ തയ്യാറായിട്ടില്ല.

എവിടെ മത്സരിച്ചാലും

എവിടെ മത്സരിച്ചാലും

ബിജെപി വിരുദ്ധ പാളയങ്ങളില്‍ സജീവ സാന്നിധ്യമായ ഹര്‍ദിക് എവിടെ മത്സരിച്ചാലും കോണ്‍ഗ്രസ് പിന്തുണച്ചേക്കും. അതേസമയം ഹര്‍ദിക് പട്ടേലിനെ പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചതായി എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ഹാര്‍ദിക്കിന് അമ്രേലി , മെഹാസാന സീറ്റികളില്‍ ഏതെങ്കിലുമൊന്ന് നല്ഡ‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് മെഹാസാനയില്‍ പ്രവേശിക്കുന്നതിന് ഹാര്‍ദ്ദിക് പട്ടേലിന് വിലക്കുണ്ട്.

വാരണാസിയില്‍

വാരണാസിയില്‍

വാരണാസിയില്‍ മോദിക്കെതിരെ ഹര്‍ദിക് പട്ടേലിനെ മത്സരിപ്പിക്കാനുള്ള നീക്കവും സജീവമാണ്. വാരണാസിയില്‍ ഈയിടെയായി ഹര്‍ദിക് പട്ടേല്‍ നിരന്തരം സന്ദര്‍ശനം നടത്തുന്ന് ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നു. വാരണാസിയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജനവികാരവും മനസിലാക്കുന്നതിനായാണ് ഹര്‍ദിക് പട്ടേലിന്‍റെ സന്ദര്‍ശനമെന്നാണ് സൂചന.

നരേന്ദ്ര മോദി പരാജയപ്പെടുത്തിയത്

നരേന്ദ്ര മോദി പരാജയപ്പെടുത്തിയത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഹാർദ്ദിക് പട്ടേൽ സ്ഥാനാർത്ഥിയായാൽ കോൺഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നാണ് സൂചന. 2014ൽ ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാളിനെ 3.7 ലക്ഷം വോട്ടുകൾക്കാണ് നരേന്ദ്ര മോദി പരാജയപ്പെടുത്തിയത്.

വിജയം ഉറപ്പിക്കാന്‍

വിജയം ഉറപ്പിക്കാന്‍

അതേസമയം തന്റെ സമുദായംഗങ്ങളുടെ അവകാശത്തിനായാണ് താൻ പോരാട്ടം നടത്തിയതെന്നും സമുദായം ആവശ്യപ്പെട്ടുന്നതിന് അനുസരിച്ച് മാത്രമെ അന്തിമ തീരുമാനം എടുക്കൂ എന്നാണ് ഹര്‍ദ്ദിക്കിന്‍റെ നിലപാട്. വിജയം ഉറപ്പുള്ള സീറ്റാണ് പരിഗണനയെങ്കില്‍ സൗരാഷ്ട്രയിലെ അംറേലിയില്‍ നിന്ന് മത്സരിക്കാനാണ് സധ്യത കൂടുതല്‍.

സ്വാഗതം ചെയ്യുന്നു

സ്വാഗതം ചെയ്യുന്നു

മോദി സര്‍ക്കാറിനെതിരെ മികച്ച സ്ഥാനാര്‍ത്ഥിയാകാന്‍ ഹാര്‍ദിക് പട്ടേലിന് സാധിക്കുമെന്നും അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി അറിയിച്ചു. 2015 മുതല്‍ തന്നെ പട്ടേല്‍ സമുദായത്തിന് വേണ്ടി സംവരണ പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഹാര്‍ദിക് പട്ടേല്‍.

ഗുജറാത്ത് സര്‍ക്കാറിനെതിരെ

ഗുജറാത്ത് സര്‍ക്കാറിനെതിരെ

പട്ടീല്‍ അനാമത് ആന്തോളന്‍ സമിതി എന്ന സംഘടനക്ക് രൂപം നല്‍കിയായിരുന്നു ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. പട്ടേൽ സമരത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ 11പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് സമരം ശക്തിപ്പെട്ടതോടെ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ബിജെപിക്ക് നന്നായി വിയര്‍ക്കേണ്ടി വന്നു.

ഇനി മത്സരിക്കാം

ഇനി മത്സരിക്കാം

പട്ടേല്‍ സംവരണം യാഥാര്‍ഥ്യമായ ശേഷമേ മത്സരിക്കു എന്ന് ഹര്‍ദ്ദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംവരണം ലഭിച്ച സ്ഥിതിക്ക് ഇനി മത്സരിക്കാമെന്നാണ് ഹര്‍ദ്ദിക്കിന്‍റെ നിലപാട്. കഴിഞ്ഞ ജുലൈയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട 25 വയസ്സ് ഹര്‍ദ്ദിക്കിന് തികഞ്ഞത്.

English summary
Hardik Patel to fight Lok Sabha polls, Congress says may join party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X