'മോദിക്ക് കീഴിൽ ഭടനായി രാജ്യസേവനം', ബിജെപിയിൽ ചേരും മുൻപ് ഹാർദിക് പട്ടേൽ, പാർട്ടിക്കുളളിൽ മുറുമുറുപ്പ്
ദില്ലി: കോണ്‍ഗ്രസ് വിട്ട പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പാട്ടേല്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും. രാവിലെ 11 മണിക്ക് ഗാന്ധി നഗറിലെ ബിജെപി ഓഫീസില്‍ വെച്ചാണ് ഹാര്‍ദിക് ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിക്കുക. മെയ് 18നാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടത്. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് ഇരുട്ടടി ആയിരിക്കുകയാണ്. കോണ്‍ഗ്രസിനുളളില്‍ നാളുകള്‍ നീണ്ട കലഹത്തിനൊടുവിലാണ് പാര്‍ട്ടി വീടാനുളള ഹാര്‍ദികിന്റെ തീരുമാനം.
കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി ഹാര്‍ദികിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഹാര്‍ദിക് ബിജെപിയെ ആണ് തിരഞ്ഞെടുത്തത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും കടുത്ത വിമര്‍ശകനായിരുന്നു ഹാര്‍ദിക് പട്ടേല്‍. എന്നാല്‍ ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി മോദിക്കും ബിജെപിക്കും എതിരെയുളള ട്വീറ്റുകളെല്ലാം ഹാര്‍ദിക് പട്ടേല്‍ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല മോദിയെ കുറിച്ച് പുതിയ ട്വീറ്റും ഹാര്‍ദിക് പട്ടേലിന്റെ ട്വിറ്റര്‍ അക്കൗണ്ടിലുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യത്തെ സേവിക്കാനുളള ഒരു എളിയ ഭടനാകും എന്നാണ് ഹാര്‍ദികിന്റെ പുതിയ ട്വീറ്റ്.

അതേസമയം ഹാര്‍ദിക് പട്ടേലിന്റെ ബിജെപിയിലേക്കുളള വരവില്‍ പാര്‍ട്ടിക്കുളളിലെ പാട്ടീദാര്‍ നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. പാട്ടീദാര്‍ സമര കാലത്ത് ഹാര്‍ദിക് പട്ടേല്‍ നടത്തിയ ചില പ്രസ്താവനകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ബിജെപിക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങില്ലെന്നും സമരത്തിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 14 പാട്ടീദാര്‍ സമുദായക്കാരുടെ ത്യാഗം പാഴായി പോകാന്‍ അനുവദിക്കില്ല എന്നും ഹാര്‍ദിക് പട്ടേല്‍ പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ വരുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍ ഹാര്‍ദിക് പട്ടേലിനെ പാര്‍ട്ടിയിലെടുക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് ഒരു മുതിര്‍ന്ന ബിജെപി നേതാവ് പ്രതികരിച്ചത്. അടിത്തട്ടിലെ പ്രവര്‍ത്തകര്‍ മുതല്‍ ഉന്നത നേതാക്കള്‍ വരെയുളള വലിയൊരു വിഭാഗം ഹാര്‍ദിക് പട്ടേലിനെ ബിജെപിയിലേക്ക് സ്വീകരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും നേതാക്കള്‍ പറയുന്നു. പാട്ടീദാര്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ആനന്ദി ബെന്‍ പട്ടേലിന് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഹാര്‍ദിക് പട്ടേലിന്റെ വരവിലൂടെ തിരഞ്ഞെടുപ്പില്‍ പാട്ടീദാര്‍ സമുദായത്തിന്റെ പിന്തുണയാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്.
കട്ടകലിപ്പിലാണോ? ചിരിയും വശമുണ്ടല്ലേ... അനശ്വരയുടെ ഭാവപ്രകടനങ്ങൾ, വൈറൽ ചിത്രങ്ങൾ
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications