കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ദിക് പട്ടേലിന്റെ നില അതീവ ഗുരുതരം... നിരാഹാര സമരം കാരണം 20 കിലോ ഭാരം കുറഞ്ഞു!!

Google Oneindia Malayalam News

അഹമ്മദാബാദ്: ബിജെപിയുടെ കരുത്തുറ്റ കോട്ടയായി അറിയപ്പെടുന്ന ഗുജറാത്തില്‍ കാര്യങ്ങള്‍ കൈവിട്ട നിലയിലേക്ക്. പട്ടേല്‍ സമര സമിതി നേതാവ് ഹര്‍ദിക് പട്ടേലിന്റെ നിരാഹാര സമരം കാരണം സംസ്ഥാനത്ത് വലിയൊരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. നാള്‍ക്കു നാള്‍ ഹര്‍ദിക്കിന്റെ ആരോഗ്യം മോശമായി കൊണ്ടിരിക്കുകയാണ്. 20 കിലോയിലധികം ഭാരം അദ്ദേഹത്തിന് കുറഞ്ഞതായിട്ട് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്ത് തീര്‍ത്താല്‍ തീരാത്ത പ്രശ്‌നത്തിലാണ് ബിജെപി ഇതോടെ വീണിരിക്കുന്നത്.

അതേസമയം ഈ വിഷയത്തിലുള്ള രാഷ്ട്രീയമാണ് ബിജെപിയെ ഏറ്റവും വലയ്ക്കുന്നത്. 13 ദിവസമായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ഹര്‍ദിക്കിന്റെ നിരാഹാര സമരം. പാട്ടീദാര്‍ വിഭാഗത്തിന് ജോലിയിലും മറ്റ് സര്‍ക്കാര്‍ നിയമനത്തിലും വിദ്യാഭ്യാസ മേഖലയിലും സംവരണ ആവശ്യപ്പെട്ടാണ് ഹര്‍ദിക്കിന്റെ സമരം. നിയമത്തിനുള്ളില്‍ വെച്ച് ഈ ആവശ്യം നടപ്പാക്കാനാവില്ല എന്ന് ഉറപ്പാണ്. അതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.

ഡോക്ടര്‍മാര്‍ക്കും ആശങ്ക

ഡോക്ടര്‍മാര്‍ക്കും ആശങ്ക

കടുത്ത ക്ഷീണത്തിലാണ് ഹര്‍ദിക്കെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവുന്നുണ്ട്. ഡോക്ടര്‍മാര്‍ എന്തും സംഭവിക്കാമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ സമരം അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഹര്‍ദിക്ക് ഈ പ്രക്ഷോഭത്തില്‍ മരിച്ചാല്‍ ബിജെപിയെ സംസ്ഥാനത്ത് നിന്ന് ഇല്ലാതാക്കുന്നതിന് തുല്യമാവും. കോണ്‍ഗ്രസ് ഈ അവസരത്തിനാണ് കാത്തിരിക്കുന്നതും. നിരവധി പാട്ടീദാര്‍ നേതാക്കളുമായി ബിജെപി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.

 20 കിലോ കുറഞ്ഞു

20 കിലോ കുറഞ്ഞു

ഹര്‍ദിക്കിന്റെ ഭാരം 20 കിലോയോളം കുറഞ്ഞിട്ടുണ്ട്. യാതൊന്നും കഴിക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ മരണം സംഭവിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പാട്ടീദാര്‍ വിഭാഗം നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ഊര്‍ജ മന്ത്രി സൗരഭ് പട്ടേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഹര്‍ദിക്കിനോട് പറയുമെന്ന് പാട്ടീദാര്‍ വിഭാഗം വാക്കു തന്നിട്ടുണ്ടെന്ന് പട്ടേല്‍ പറഞ്ഞു.

പച്ചവെള്ളം കുടിക്കരുത്

പച്ചവെള്ളം കുടിക്കരുത്

ഹര്‍ദിക്ക് പട്ടേല്‍ വെള്ളം കുടിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി ആവശ്യപ്പെട്ടു. ഇത് ബിജെപി പറഞ്ഞതിന് വിപരീതമായ കാര്യമാണ്. അതായത് പട്ടേല്‍ സമിതി ബിജെപിയുമായി ഇടഞ്ഞ് തന്നെയാണ് നില്‍ക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബിജെപി സംസ്ഥാന ഘടകം ഹര്‍ദിക്കിനോട് സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പച്ചവെള്ളം പോലും കുടിക്കരുതെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

തിരക്കിട്ട നീക്കങ്ങള്‍

തിരക്കിട്ട നീക്കങ്ങള്‍

സമരം കടുപ്പിക്കാനായി തിരക്കിട്ട നീക്കങ്ങളാണ് പട്ടേല്‍ സമിതി നടത്തുന്നത്. സമിതിയുടെ കണ്‍വീനര്‍ മനോജ് പനാര ഹര്‍ദിക്കിനെ നിരാഹാര വേദിയിലെത്തി കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന് ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്ന് തോന്നുന്നു. സംസ്ഥാനം മുഴുവന്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ആശങ്കയിലാണ്. അവരെല്ലാം മനസ്സുരുകി പ്രാര്‍ത്ഥിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതിനെ അവഗണിക്കുകയാണ്. അതുകൊണ്ടാണ് ഇനി മുതല്‍ വെള്ളം പോലും കഴിക്കേണ്ടെന്ന് ഹര്‍ദിക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പനാര വ്യക്തമാക്കി.

ബിജെപി ശരിയല്ല

ബിജെപി ശരിയല്ല

പാട്ടീല്‍ സമിതിയുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ് ബിജെപിയും സര്‍ക്കാരും വ്യാജ പ്രചാരണം നടത്തുകയാണ്. എസി റൂമില്‍ വച്ചല്ല ചര്‍ച്ച നടത്തേണ്ടത് തുറന്ന സ്ഥലത്ത് വച്ചാണ് ചര്‍ച്ച വേണ്ടതെന്നും പട്ടേല്‍ സമിതി നേതാക്കള്‍ വ്യക്തമാക്കി. ഹര്‍ദിക്കിനെ കാണാനോ സംസാരിക്കാനോ തയ്യാറാവാത്തത് ബിജെപിയാണ്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിരാഹാര വേദിയിലെത്തി കാര്യങ്ങള്‍ സംസാരിക്കാം. എന്നാല്‍ ബിജെപി സര്‍ക്കാരിന് അത്തരം ഉദ്ദേശങ്ങളേ ഇല്ലെന്നും മനോജ് പനാര്‍ പറഞ്ഞു.

ബിജെപി വിമതര്‍ വരെ...

ബിജെപി വിമതര്‍ വരെ...

ബിജെപിക്കെതിരെ വമ്പന്‍ പ്രചാരണത്തിലാണ് പ്രതിപക്ഷം. ബിജെപി വിമതര്‍ വരെ ഹര്‍ദിക്കിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, ബിജെപി വിമതന്‍ ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ ഹര്‍ദിക്കിനെ സമരപ്പന്തലിലെത്തി കണ്ടു. ഇരുവരും അദ്ദേഹത്തിന ്പിന്തുണയറിയിച്ചിട്ടുണ്ട്. നേരത്തെ എസ്പി, തൃണമൂല്‍, എന്‍സിപി നേതാക്കളും ഈ വിഷയത്തില്‍ പിന്തുണയറിച്ചിരുന്നു. കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്ന കാര്യം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ശത്രുഘ്‌നന്‍ സിന്‍ഹ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്.

സുപ്രീം കോടതി വിധിക്ക് കൈയ്യടിച്ച് ബോളിവുഡ്.... സ്വവര്‍ഗാനുരാഗികള്‍ക്ക് ഇനി ആരെയും ഭയക്കേണ്ടസുപ്രീം കോടതി വിധിക്ക് കൈയ്യടിച്ച് ബോളിവുഡ്.... സ്വവര്‍ഗാനുരാഗികള്‍ക്ക് ഇനി ആരെയും ഭയക്കേണ്ട

English summary
hardik patel will stop drinking water warns his group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X