കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടേല്‍ സംവരണം: ഹര്‍ദ്ദിക് പട്ടേലിന് ജാമ്യം, ഗുജറാത്ത് വിടണമെന്ന് ആവശ്യം

  • By Sandra
Google Oneindia Malayalam News

അഹമ്മദാബാദ്: രാജ്യദ്രോഹ കുറ്റമാരോപിച്ച് ജയിലിലടച്ച സംവരണ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേലിന് ജാമ്യം ലഭിച്ചു. ആറുമാസത്തേക്ക് ഗുജറാത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വ്യവസ്ഥയില്‍ ഗുജറാത്ത് ഹൈക്കോടതിയാണ് പട്ടേലിന് ജാമ്യം അനുവദിച്ചത്.

പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ഹാര്‍ദിക് നേരത്ത പല തവണ അറസ്റ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ നേരത്തെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് സംവരണം ലഭിക്കുന്നതിനായി ഏകതാ യാത്ര നടത്താനുള്ള ശ്രമത്തിനിടെയാണ് ഹര്‍ദ്ദിക് അറസ്റ്റിലായത്. 25കാരനായ ഹര്‍ദ്ദികിന്റെ മോചിപ്പിക്കുന്നതിനായി ദേശീയ പാത ഉപരോധമുള്‍പ്പെടെയുള്ള പ്രതിഷേധമാര്‍ങ്ങളാണ് അനുയായികള്‍ സംഘടിപ്പിച്ചത്.

hardik-

ഇന്നലെ നടത്താനിരുന്ന ഏകതാ യാത്രക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ എന്തു വില കൊടുത്തും ഏകതാ യാത്രയുമായി മുന്നോട്ട് പോകുമെന്ന ഹാര്‍ദിക് പട്ടേലിന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹാര്‍ദിക് പട്ടേലിന്റെ ഒപ്പം പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള 35 അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

English summary
Hardik pattele hot bail, arrested with sedition charges with condition to leave gujarath for 6 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X