കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കോണ്‍ഗ്രസ് പിടിക്കും.... ഹര്‍ദിക്ക് പട്ടേല്‍ ഗെയിം ചേഞ്ചറാകും!!

Google Oneindia Malayalam News

Recommended Video

cmsvideo
ഗുജറാത്ത് കോണ്‍ഗ്രസ് പിടിക്കും | Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ഇത് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബിജെപി കോണ്‍ഗ്രസിന്റെ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്ന സാഹചര്യത്തില്‍ ഹര്‍ദിക്കിന്റെ വരവ് കോണ്‍ഗ്രസിന്റെ സമീപനം തന്നെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. പട്ടേല്‍ സമുദായം സ്ഥിരമായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്.

അതേസമയം ബിജെപി ഹര്‍ദിക്കിനെ വീഴ്ത്താന്‍ വിവിധ തന്ത്രങ്ങള്‍ നേരത്തെ ഒരുക്കിയിട്ടുണ്ട്. ഇത് ചിലപ്പോള്‍ കോണ്‍ഗ്രസിനെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. ഇതിനെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് മറികടക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഗ്രാമീണ മേഖല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വ്യക്തമാകുന്നത്.

ഹര്‍ദിക് പട്ടേലിന്റെ വരവ്

ഹര്‍ദിക് പട്ടേലിന്റെ വരവ്

ഹര്‍ദിക് പട്ടേല്‍ മാര്‍ച്ച് 12നാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ഗുജറാത്തിന്റെ 18 ശതമാനത്തോളം ജനസംഖ്യ പാട്ടിദാര്‍ വിഭാഗമാണ്. അതുകൊണ്ട് ഹര്‍ദിക്കിന്റെ പിന്തുണ കോണ്‍ഗ്രസിന് മികച്ച നേട്ടമുണ്ടാക്കി കൊടുക്കുമെന്ന് ഉറപ്പാണ്. പട്ടേല്‍ വിഭാഗക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് അദ്ദേഹം നടത്തിയ സമരം ഗുജറാത്തിനെ പിടിച്ച് കുലുക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു ഹര്‍ദിക്ക്.

നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും ശക്തമായി ബാധിച്ചത് പട്ടേല്‍ സമരമായിരുന്നു. സൗരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലെ 54 സീറ്റില്‍ 30 എണ്ണം കോണ്‍ഗ്രസിന് ഇതിലൂടെ നേടാന്‍ സാധിച്ചു. ബിജെപിക്കൊപ്പം ശക്തമായി നിന്നിരുന്ന മേഖലയായിരുന്നു ഇത്. ഈ പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഹര്‍ദിക് വരുന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകും. ഗ്രാമീണ മേഖലയില്‍ വലിയ നേട്ടം ഇതുകൊണ്ടുണ്ടാവും.

പ്രതിസന്ധി ഒട്ടനവധി

പ്രതിസന്ധി ഒട്ടനവധി

ബിജെപിക്ക് പ്രതിസന്ധിയായി അല്‍പേഷ് താക്കൂറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിനൊപ്പമുണ്ട്. ഒബിസി, ദളിത് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് കാരണമാകും. ദളിത് പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ജിഗ്നേഷ് മേവാനി നടത്തിയ പ്രക്ഷോഭങ്ങളും ബിജെപിക്ക് തലവേദനയാണ്. ഹര്‍ദിക്കിനൊപ്പം ഇവരും പ്രചാരണത്തിനായി ഇറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മുന്നോക്ക വിഭാഗം വോട്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ബിജെപി.

രാഹുലിന്റെ സാന്നിധ്യം

രാഹുലിന്റെ സാന്നിധ്യം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ശൈലിയില്‍ മാറ്റം വരുത്തി രാഹുല്‍ ഗാന്ധി രംഗത്തിറങ്ങിയത്. ഇത് വലിയ വിജയം കണ്ടിരുന്നു. ക്ഷേത്ര സന്ദര്‍ശനവും, കര്‍ഷക പ്രശ്‌നങ്ങളും എല്ലാ ഉയര്‍ത്തി കാണിച്ച് രാഹുല്‍ വലിയ നേതാവായി ഉയരുകയും ചെയ്തു. പിന്നീട് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ രാഹുലിനെ വിജയത്തിലെത്തിച്ചതും ഗുജറാത്തിലെ നേട്ടങ്ങളായിരുന്നു.

തിരിച്ചടിക്കാന്‍ ബിജെപി

തിരിച്ചടിക്കാന്‍ ബിജെപി

ഹര്‍ദിക്കിനെ പൂട്ടാന്‍ വലിയ തന്ത്രമൊരുക്കിയിട്ടുണ്ട് ബിജെപി. ജാംനഗറില്‍ നിന്ന് ഹര്‍ദിക് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇവിടെ സത്വാര, പട്ടേല്‍, അഹിര്‍, മുസ്ലീംകള്‍, ദളിതുകള്‍, ക്ഷത്രിയ വിഭാഗം എന്നിവരാണ് കൂടുതല്‍. ഇവരെ കൂട്ടുപിടിച്ച് ജാതിസമവാക്യങ്ങള്‍ മാറ്റിയെറിയാനാണ് ബിജെപി ഒരുങ്ങുന്നത്. ഇവിടെ കോണ്‍ഗ്രസിന് നിരവധി നേതാക്കളെ നഷ്ടപ്പെട്ടതും ഹര്‍ദിക്കിന് തിരിച്ചടിയാവുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയുടെ സാന്നിധ്യവും ബിജെപിക്ക് ഗുണകരമാകും.

യുപിയില്‍ വിട്ടുവീഴ്ച്ചയില്ലാതെ കോണ്‍ഗ്രസ്... മഹാസഖ്യത്തിനെതിരെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥികള്‍!!യുപിയില്‍ വിട്ടുവീഴ്ച്ചയില്ലാതെ കോണ്‍ഗ്രസ്... മഹാസഖ്യത്തിനെതിരെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥികള്‍!!

English summary
hardik to boost congress poll prospects in gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X