Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക ബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തി പുലിവാല് പിടിച്ച് പാണ്ഡ്യയും രാഹുലും; 2 കളികളില്‍ വിലക്ക്‌

മുബൈ: ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ ചില പരമാര്‍ശങ്ങളുടെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും പിടിച്ച പുലിവാല് ചില്ലറയല്ല. ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹറിന്റെ ടോക്ക് ഷോയായ 'കോഫി വിത്ത് കരണിലെ' ചില പരാമര്‍ശങ്ങളായിരുന്നു ഇരുവര്‍ക്കും തിരിച്ചടിയായത്.

തന്റെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചു പരിപാടില്‍ ഹര്‍ദ്ദിക്ക് തുറന്നു പറയുകയായിരുന്നു. നിരവധി സ്ത്രീകളുമായി ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഹര്‍ദ്ദിക് തുറന്നു പറഞ്ഞു. ലൈംഗിക കാര്യങ്ങളെക്കുറിച്ച് രാഹുലും ചില തുറന്നു പറച്ചിലുകള്‍ നടത്തി.

ഇതോടെ ഇരുവര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നു വന്നത്. പാണ്ഡ്യ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധവും വംശീയവുമായ ലിംഗപരവുമാണെന്നായിരുന്നു വിമര്‍ശനം. അതേസമയം പാണ്ഡ്യേയും രാഹുലിനേയും പിന്തുണച്ചും ആളുകള്‍ രംഗത്ത് എത്തിയിരുന്നു.

hardikj

അതേസമയം ഇരുവര്‍ക്കുമെതിരെ ബിസിസിഐ വ്യാഴാഴ്ച്ച അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ഇരുവര്‍ക്കും രണ്ട് കളികളില്‍ വിലക്ക് നല്‍കാന്‍ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് വിനോദ് റായി നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം.

ഹര്‍ദ്ദിക് പാണ്ഡ്യയും രാഹുലും തങ്ങളുടെ പരാമര്‍ശത്തിന് ക്ഷമ ചോദിച്ചിരുന്നുവെങ്കിലും അത് സ്വീകാര്യമല്ലെന്നായിരുന്നു സിഇഒയുടെ വിലയിരുത്തല്‍. സസ്‌പെന്‍ഷന് പുറമെ ഇരുവര്‍ക്കുമെതിരെ നിയമനടപടിയും സിഇഓ വനിതാ അംഗം ഡയാന എഡ്യുല്‍ജി ആലോചിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+