ജ്വല്ലറി മോഷണം; 3 സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍
ഹരിദ്വാര്‍: ജ്വല്ലറിയില്‍ മോഷണം നടത്തിയശേഷം രക്ഷപ്പെട്ട മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ധാംപുരില്‍ ബുധനാഴ്ചയാണ് മോഷണം നടന്നത്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ കയറിയ സ്ത്രീകള്‍ സ്വര്‍ണം മോഷ്ടിച്ചശേഷം കാറില്‍ രക്ഷപ്പെടുകയായിരുന്നു.
സംശയമൊന്നും തോന്നാത്ത രീതില്‍ മാന്യമായി വസ്ത്രം ധരിച്ചാണ് മൂന്നു സ്ത്രീകള്‍ ജ്വല്ലറിയിലെത്തിയതെന്ന് ജിന്ദല്‍ ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ ഉടമ പറഞ്ഞു. സ്ത്രീകള്‍ സ്വര്‍ണമാലവാങ്ങാനെന്ന വ്യാജേന ഉടമയില്‍ നിന്നും പലതരത്തിലുളള മാലകള്‍ പരിശോധിച്ചു. ഉടമയുടെ കണ്ണുതെറ്റിയ ഉടന്‍ സംഘം മാലകളുമായി പുറത്തേക്ക് ഓടി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

കാറില്‍ രണ്ടു പുരുഷന്മാരാണ് ഉണ്ടായിരുന്നെന്ന് ഉടമ അവിനാശ് ജിന്ദല്‍ പറയുന്നു. മോഷ്ടാക്കളെ പിന്തുടര്‍ന്ന അവിനാശിന് ഇതിനിടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് ഉടന്‍ പരാതി നല്‍കിയതോടെ കാര്‍ പിന്തുടര്‍ന്ന് സംഘത്തെ പിടികൂടുകയായിരുന്നു. ജ്വല്ലറിയില്‍ നിന്നും കവര്‍ന്നെടുത്ത സ്വര്‍ണം ഇവരില്‍ നിന്നും കണ്ടെടുത്തു.
പ്രതികള്‍ സമാനരീതിയില്‍ മോഷണം നടത്തുന്നതില്‍ വിദഗ്ധരാണെന്ന് പോലീസ് പറഞ്ഞു. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടകളില്‍ കയറി മോഷ്ടിച്ചശേഷം കാറില്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications