മാര്‍ക്ക് കുറഞ്ഞ പെണ്‍കുട്ടികളെ അധ്യാപിക നഗ്നരാക്കി നിര്‍ത്തിയതായി പരാതി
മാര്‍ക്ക് കുറഞ്ഞ പെണ്‍കുട്ടികളെ അധ്യാപിക നഗ്നരാക്കി നിര്‍ത്തിയതായി പരാതി
ഹരിദ്വാര്‍: ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ രണ്ട് വിദ്യാര്‍ഥിനികളെ അധ്യാപിക നഗ്നരാക്കി നിര്‍ത്തിയതായി ആരോപണം. ഹരിദ്വാറിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരായാണ് പരാതി. ദളിത് വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥിനികള്‍ വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവും സംഘടിപ്പിച്ചു.
ഗ്രാമീണ മേഖലയില്‍പെടുന്ന ജെപി ഇന്റര്‍നാഷണല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിനികളെ ബലമായി വസ്ത്രം ഊരിക്കുകയും മറ്റു കുട്ടികളുടെ മുന്നില്‍ ക്ലാസ് തീരുന്നതുവരെ നിര്‍ത്തുകയുമായിരുന്നു. മാര്‍ക്ക് കുറഞ്ഞതിന് നാണം കെടുത്തുകയായിരുന്നു അധ്യാപികയുടെ ഉദ്ദേശം.

സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചതോടെ അത്തരമൊന്ന് സ്‌കൂളില്‍ നടന്നിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. തങ്ങളുടെ സ്‌കൂളിന്റെ പേര് ചീത്തയാക്കാനായി മനപൂര്‍വമുണ്ടാക്കിയതാണ് പരാതിയെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. പരാതിയില്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥ പ്രമീള ബിഷ്ത് പറഞ്ഞു. കുട്ടികള്‍ ദളിത് വിഭാഗക്കാരായതിനാല്‍ കേസ് സൂക്ഷിച്ച് കൈകാര്യം ചെയ്യുകയാണ്. എല്ലാവരില്‍ നിന്നും മൊഴിയെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥ വ്യക്തമാക്കി. കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയുണ്ടാകുമെന്നും അവര്‍ അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.












Click it and Unblock the Notifications