ഹരീഷ് റാവത്ത് കലിപ്പില്‍, മണ്ഡലം മാറ്റി തോല്‍പ്പിച്ചു, ഹൈക്കമാന്‍ഡിനെതിരെ പരസ്യ വിമര്‍ശനം
ദില്ലി: ഉത്തരാഖണ്ഡിലെ തോല്‍വി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഭരണവിരുദ്ധമുണ്ടായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി വരെ തോറ്റിട്ടും അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇപ്പോഴിതാ കോണ്‍ഗ്രിന്റെ തലമുതിര്‍ന്ന നേതാവ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ തോല്‍വി അടക്കമാണ് റാവത്ത് ചര്‍ച്ചയാക്കുന്നത്.
ലാല്‍കോന്‍ സീറ്റില്‍ ഹരീഷ് റാവത്ത് തോറ്റിരുന്നു. തന്റെ തോല്‍വിക്ക് ഹൈക്കമാന്‍ഡ് നിയമിച്ച സ്‌ക്രീനിംഗ് കമ്മിറ്റിയാണെന്ന് റാവത്ത് കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു റാവത്തിന്റെ മണ്ഡലം ദേശീയ നേതൃത്വം മാറ്റിയത്.

മണ്ഡലം മാറ്റിയതോടെ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാനുള്ള സമയവും റാവത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ പരസ്യമായ ഏറ്റുമുട്ടലിന് ഹരീഷ് റാവത്ത് തയ്യാറായിരുന്നില്ല. നേതൃത്വത്തെ പ്രതിരോധത്തിലാക്കേണ്ടെന്ന് കരുതിയായിരുന്നു ഈ തീരുമാനം. എന്നാല്‍ തോല്‍വിയോടെ റാവത്ത് തുറന്നടിച്ചിരിക്കുകയാണ്. നേരത്തെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയാണ് റാവത്ത് സംസ്ഥാനത്ത് പ്രചാരണ ചുമതല അടക്കം നേടിയെടുത്തത്. ഇതിനിടെ തോല്‍വി കൂടി വന്നതോടെ റാവത്തിന്റെ കാലം അസ്തമിച്ചതിന് തുല്യമാണ്. പുതിയ നേതാക്കളെ വളര്‍ത്തി കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് ശ്രമിച്ചേക്കും.

ഉത്തരാഖണ്ഡിലെ സ്‌ക്രീനിംഗ് കമ്മിറ്റി തന്നെയാണ് എന്നോട് സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറഞ്ഞത്. തനിക്ക് ഇക്കാര്യത്തില്‍ താല്‍പര്യമില്ലായിരുന്നു. കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍ കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ നയിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. പ്രചാരണത്തെ മുന്നില്‍ നിന്ന് നയിക്കുന്നതിലായിരുന്നു എനിക്ക് ഫോക്കസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഞാന്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ബന്ധം പിടിക്കുകയായിരുന്നു. പാര്‍ട്ടി ആദ്യം എന്നെ രാംനഗറിലേക്ക് മാറ്റി. പകരം അവിടെയുള്ള പ്രാദേശിക നേതാവിനെ സാള്‍ട്ടിലും മത്സരിപ്പിച്ചു. മത്സരിക്കാനായി ഞാന്‍ മനസ്സ് കൊണ്ട് തയ്യാറെടുത്തപ്പോള്‍ എന്നോട് നേതൃത്വം ലാല്‍കോനിലേക്ക് മാറാന്‍ പറഞ്ഞുവെന്നും റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസിന് 38 ശതമാനം വോട്ട് ലഭിച്ചെങ്കിലും പല സീറ്റുകളിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചില്ല. കടുത്ത വീഴ്ച്ചകളാണ് ഓരോ സീറ്റിലും കോണ്‍ഗ്രസ് വരുത്തിയത്. ഒപ്പം ടിക്കറ്റ് വിതരണത്തിലും പ്രചാരണത്തിലെ ആവേശമില്ലായ്മയും കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ നിര്‍ണായകമായി. നാല് സീറ്റുകള്‍ 500 മുതല്‍ 1800 വോട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ് കോണ്‍ഗ്രസ് തോറ്റത്. മൂന്ന് സീറ്റുകള്‍ 119 മുതല്‍ 1200 വോട്ടിന്റെ വരെ മാര്‍ജിനില്‍ കോണ്‍ഗ്രസ് ജയിക്കുകയും ചെയ്തിട്ടുണ്ട്. ഹരീഷ് റാവത്ത് ലാല്‍കോനില്‍ 17527 വോട്ടിനാണ് തോറ്റത്. ബിജെപിയുടെ മോഹന്‍ ബിഷ്ടാണ് വിജയിച്ചത്.

കോണ്‍ഗ്രസ് തോല്‍ക്കാനുള്ള പ്രധാന കാരണം ഹരീഷ് റാവത്ത് തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പരയുന്നു. മുസ്ലീം സര്‍വകലാശാല സംസ്ഥാനത്ത് തുറക്കുമെന്ന റാവത്തിന്റെ ഉറപ്പ് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും അത് നെഗറ്റീവായി കോണ്‍ഗ്രസിനെ ബാധിച്ചുവെന്നുമാണ് വിലയിരുത്തല്‍. നീണ്ട താടിയും വെച്ച് മോര്‍ഫ് ചെയ്ത റാവത്തിന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. താന്‍ അത്തരം ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്ന് റാവത്ത് പഞ്ഞിരുന്നു. എന്നാല്‍ ഇത് പക്ഷേ ഗുണം ചെയ്തില്ല. ഇക്കാര്യം അന്വേഷിക്കണമെന്നാണ് റാവത്ത് പറയുന്നത്. ഡെറാഡൂണിലെ പ്രാദേശിക നേതാവായ അഖീല്‍ അഹമ്മദാണ് ഇങ്ങനൊരു കാര്യം പറഞ്ഞതെന്ന സൂചനയാണ് റാവത്ത് നല്‍കുന്നത്.












Click it and Unblock the Notifications