ഉത്തരാഖണ്ഡില്‍ ചൈനീസ് പട്ടാളം നുഴഞ്ഞ് കയറിയത് സ്ഥിതീകരിച്ചതായി ഹരീഷ് റാവത്ത്
ദില്ലി: ഉത്താരഖണ്ഡിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചെനീസ് പട്ടാളം നുഴഞ്ഞ് കയറിയതായി സ്ഥിരീകരണം. ചൈനയും ഇന്ത്യയും തമ്മില്‍ തര്‍ക്കമുള്ള ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ചൈനീസ് സൈന്യം നുഴഞ്ഞ് കയറിയത്.
ഏകദേശം 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് ചൈനീസ് പട്ടാളം നുഴഞ്ഞ് കയറിയത്. എന്നാല്‍, ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞെത്തിയ ഇന്ത്യന്‍ സൈന്യവുമായി ഇവര്‍ ഒരു മണിക്കൂറോളം നേര്‍ക്കുനേര്‍ നിന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ മേഖലയില്‍ ഇന്ത്യന്‍ സൈന്യം ആയുധങ്ങള്‍ കരുതുകയോ യൂണിഫോം ധരിക്കുകയോ ചെയ്യാറില്ല എന്ന പ്രത്യേകതയുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ചൈനീസ് പട്ടാളം നുഴഞ്ഞ് കയറി എന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ കനാല്‍ വരെ എത്താന്‍ കഴിഞ്ഞിട്ടില്ല. മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications