കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴക്കേസില്‍ സിബിഐ പിടിമുറുക്കുന്നു! ഊരാനാകാതെ മുഖ്യമന്ത്രി !

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് മേല്‍ പിടിമുറുക്കാന്‍ സിബിഐ. കോഴക്കേസില്‍ വീണ്ടും ചോദ്യം ചെയ്യും.

Google Oneindia Malayalam News

ദില്ലി : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. വിമത എംഎല്‍എ മാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത കേസിലാണ് സിബിഐ നടപടി. ഈ മാസം 26ന് സിബിഐ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് മുന്‍പും ഇതേ കേസില്‍ സിബിഐ ഹരീഷ് റാവത്തിനെ ചോദ്യം ചെയ്തിട്ടുണ്ട്. വിശ്വാസ വോട്ടിനായി വിമത എംഎല്‍എ മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വെട്ടിലായത്.

CBI

9 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയതോടെയാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധിയുണ്ടായത്. തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് മുന്‍പാണ് ഒളിക്യാമറയില്‍ ഹരീഷ് റാവത്ത് കുടുങ്ങിയത്. എന്നാലീ ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് ഹരീഷ് റാവത്തിന്റെ വാദം. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണെന്നും റാവത്ത് ആരോപിച്ചിരുന്നു. പിന്നീട് സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തി. ഇതില്‍ വിജയിച്ച് ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ വീണ്ടും അധികാരത്തില്‍ വരുകയും ചെയ്തു.

HAREESH

അധികാരത്തില്‍ വന്നതിന് പിന്നാലെ മന്ത്രിസഭ യോഗം ചേരുകയും ഒളിക്യാമറ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട നടപടിയില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. അത് കൂടാതെ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു

English summary
Uttarakhand CM Harish Rawat gets CBI notice to appear on December 26 in sting CD case. The allegation against him is that he tried to make a deal with rebel congress MLAs by offering money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X