68ാം വയസിൽ മൂന്നാമതും വിവാഹിതനായി ഹരീഷ് സാൽവേ; പങ്കെടുത്ത് മുകേഷ് അംബാനിയും ലളിത് മോദിയും
ലണ്ടൻ: സുപ്രീം കോടതി പ്രമുഖ അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവേ വീണ്ടും വിവാഹിതയായി. ട്രിനിയാണ് വധു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ലണ്ടനിൽ വെച്ചായിരുന്നു വിവാഹം. 68 കാരനായ സാൽവേയുടെ മൂന്നാം വിവാഹമാണിത്.
വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി, സുനിൽ മിത്തൽ, എൽഎൻ മിത്തൽ, എസ്പി ലോഹ്യ, ഗോപി ഹിന്ദുജ ,മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി, കാമുകിയും മോഡലുമായ ഉജ്ജ്വല റാവത്ത് എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

35 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2020 ലായിരുന്നു ആദ്യ ഭാര്യ മീനാക്ഷിയുമായി വേർപിരിഞ്ഞത്. തുടർന്ന് അതേവർഷം തന്നെ ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരിയായ കരോലിൽ ബ്രൊസ്സാഡിനെ സാൽവേ വിവാഹം കഴിച്ചു. ഈ ബന്ധം പിരിഞ്ഞാണ് പുതിയ വിവാഹം.
ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ ജാദവിന്റെ കേസ് ഉൾപ്പെടെ നിരവധി സുപ്രധാന കേസുകളിൽ സാൽവേ വാദിച്ചിട്ടുണ്ട്. 1999 നവംബർ മുതൽ 2002 നവംബർ വരെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചു












Click it and Unblock the Notifications