കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുൽഭൂഷൻ ജാദവ് വിധി; അഭിഭാഷകൻ പ്രതികരണവുമായി ഹരീഷ് സാൽവെ!

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്രതലത്തിൽ തെറ്റായ കാര്യങ്ങളാണ് പാകിസ്താൻ ചെയ്തതെന്ന് ആന്താരാഷ്ട്ര കോടതി ചൂണ്ടിക്കാട്ടിയെന്ന് കുൽഭൂഷൻ ജാദവിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ. ന്യായമായ വിചാരണ ഉറപ്പുനൽകുന്നതിനായി ഉചിതമായ നിയമനിർമ്മാണ നടപടികൾ ഉൾപ്പെടെ പാകിസ്താൻ ചെയ്യേണ്ടതെന്തും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

<strong>കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് മുംബൈയിൽ നിന്നും വീഡിയോ സന്ദേശം; അവസാന പ്രതീക്ഷയും കൈവിട്ടു</strong>കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് മുംബൈയിൽ നിന്നും വീഡിയോ സന്ദേശം; അവസാന പ്രതീക്ഷയും കൈവിട്ടു

സുപ്രീം കോടതിയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാൽവെ. ഇന്ന് ഇന്ത്യയിൽ കോൺസ്റ്റിട്യൂഷനൽ, ടാക്സേഷൻ, കമേഴ്‌സ്യൽ നിയമങ്ങളിൽ അദ്ദേഹത്തെക്കാൾ അവഗാഹമുള്ള, വാദിക്കാൻ അറിയുന്ന മറ്റൊരു അഭിഭാഷകനില്ല. വൊഡാഫോൺ, റിലയൻസ്, ടാറ്റ, ഐടിസി ഗ്രൂപ്പ് എന്ന് തുടങ്ങി പിണറായി വിജയനുവേണ്ടി ലാവലിൻ കേസിൽ വരെ സുപ്രീം കോടതിയിൽ വാദിച്ചത് ഇതേ ഹരീഷ് സാൽവെ തന്നെയാണ്.

Harish salve

ജാദവിന്റേതെന്ന മട്ടിൽ മുസ്‌ലിം പേരിലുള്ള ഒരു പാസ്‌പോർട്ടും, സൈനികതടവിൽ വെച്ച് റെക്കോര്‍ഡ് ചെയ്ത കുറ്റസമ്മതവീഡിയോയും മറ്റുള്ള രേഖകളും തെളിവുകളായി ഹാജരാക്കിയപ്പോൾ, അവയെല്ലാം വ്യാജമാണെന്ന് തെളിവുസഹിതം തന്നെ ഇന്ത്യക്കുവേണ്ടി സാൽവേയും വാദിച്ചിരുന്നു അദ്ദേഹം.

പാകിസ്താൻ ധാരാളം നാമ വിശേഷണങ്ങൾ ഉപയോഗിച്ചിരുന്നു. അതിൽ തനിക്ക് വ്യക്തിപരമായ സംതൃപ്തിയുണ്ടെന്ന് ഹരീഷ് സൽവെ പറഞ്ഞു. ഖവർ ഖുറേഷി നടത്തിയ 'ഹംപ്റ്റി-ഡംപ്റ്റി' പരാമർശങ്ങളുടെ പേരിൽ ഹരീഷ് സാൽവെ അദ്ദേഹത്തെ ആക്രമിച്ചു. വാദം രണ്ടു രാഷ്ട്രങ്ങൾ തമ്മിലാവുമ്പോൾ ഭാഷയും അതിനു ചേർന്നതാവണം എന്ന് അദ്ദേഹം ഖുറേഷിയെ ഓർമ്മിപ്പിക്കുകയാണ് സാൽവെ ചെയ്തത്.

English summary
Harish Salve's comments after verdict in the Kulbhushan Jadhav case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X