കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയില്‍ കോണ്‍ഗ്രസിനെ വെട്ടും? അവസാന നിമിഷം തന്ത്രം പുറത്തെടുത്ത് ബിജെപി

Google Oneindia Malayalam News

ചണ്ഡീഗഡ്: എക്സിറ്റ് പോള്‍ ഫലങ്ങളേയെല്ലാം തകര്‍ത്തെറിഞ്ഞുള്ള പ്രകടനമാണ് ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസ് കാഴ്ച വെച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് 40 മണ്ഡലങ്ങളില്‍ ബിജെപിയും 32 ഇടങ്ങളില്‍ കോണ്‍ഗ്രസും മുന്നേറുകയാണ്. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത ഇല്ല.

ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്!! ഹൂഡയെ വിളിച്ച് സോണിയ ഗാന്ധി!!ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്!! ഹൂഡയെ വിളിച്ച് സോണിയ ഗാന്ധി!!

ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ നിലപാടായിരിക്കും സംസ്ഥാനത്ത് ഇനി നിര്‍ണായകമാകുക. ജെജെപിക്ക് 12 സീറ്റുകളില്‍ ലീഡുണ്ട്. ജെജെപിയെ ഒപ്പം ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ വെട്ടാനുള്ള അവസാന തന്ത്രം മെനയുകയാണ് സംസ്ഥാനത്ത് ബിജെപി. വിശദാംശങ്ങളിലേക്ക്

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

2014 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി ഹരിയാണ പിടിച്ചെടുത്തത്. അന്ന് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. വെറും 15 സീറ്റുകളില്‍ ഒതുങ്ങി. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിച്ചു. ആകെയുള്ള 10 സീറ്റിലും ബിജെപി വിജയിച്ചു.

'മിഷന്‍' പൊളിഞ്ഞു

'മിഷന്‍' പൊളിഞ്ഞു

ഇതേ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. ആകെയുള്ള 90 സീറ്റില്‍ 75 സീറ്റുകളും വിജയിക്കാന്ന് ബിജെപി പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം ഇതിനെയെല്ലാം തകിടം മറിക്കുന്ന ഒന്നായി മാറുകയായിരുന്നു

സര്‍ക്കാര്‍ രൂപീകരിക്കാന്‍

സര്‍ക്കാര്‍ രൂപീകരിക്കാന്‍

വെറും 40 സീറ്റില്‍ മാത്രമാണ് ബിജെപി ഇപ്പോള്‍ മുന്നേറുന്നത്. അപ്രതീക്ഷിത മുന്നേറ്റം നേടിയ കോണ്‍ഗ്രസ് ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ്. ജെജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.

സഖ്യ സര്‍ക്കാരിന് നീക്കം?

സഖ്യ സര്‍ക്കാരിന് നീക്കം?

മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപേന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തില്‍ ദുഷ്യന്ത് ചൗട്ടാലയെ ചാക്കിലാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാമെന്ന നിലപാടാണ് ദുഷ്യന്ത് ചൗട്ടാല മുന്നോട്ട് വെച്ചത്. ദുഷ്യന്ത് ചൗട്ടാലയ്ക്ക് മുഖ്യമന്ത്രി പദം നല്‍കാനും കോണ്‍ഗ്രസ് ഒരുക്കമാണ്.

കര്‍ണാടക മോഡല്‍

കര്‍ണാടക മോഡല്‍

മറ്റൊരു കര്‍ണാട മോഡലിന് കളമൊരുങ്ങിയതോടെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് ഹരിയാണയിലും ബിജെപി. കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബിജെപി.ഇത് ചൂണ്ടിക്കാട്ടിയാണ് 2018 ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതും. എന്നാല്‍ ബിജെപിയെ താഴെയിറക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്തു. ഇതോടെയാണ് ബിജെപി സര്‍ക്കാര്‍ നിലംപതിച്ചത്.

ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷി

ഹരിയാണയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന് ബിജെപി നേതാക്കള്‍ വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. പരമാവധി സ്വതന്ത്രരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.

അടര്‍ത്തിയെടുക്കും?

അടര്‍ത്തിയെടുക്കും?

മറ്റ് പാര്‍ട്ടികളില്‍ നിന്ന് വിജയിച്ച നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും ബിജെപി ശക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ദില്ലിയിലേക്ക് തിരിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച തുടരുകയാണ് ഖട്ടര്‍.ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശക്തമായ ശ്രമങ്ങള്‍ ബിജെപിയും നടത്തുമെന്നാണ് റിപ്പോര്‍ട്ട്,

ഹരിയാണയില്‍ 'കര്‍ണാടക അട്ടിമറി' ആവര്‍ത്തിക്കാന്‍ കോൺഗ്രസ്! ജെജെപിക്ക് മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്തു

English summary
Hariyana by election; BJP changes its poll strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X