Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാന പീഡനം: മുഖ്യപ്രതി സൈനീകന്‍.. കൊടു ക്രൂരതയുടെ വിവരങ്ങള്‍ ഇങ്ങനെ

ഹരിയാനയില്‍ പത്തൊന്‍പതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികളെ പിടികൂടാത്ത നടപടിയില്‍ പ്രതിഷേധം പുകയുന്നു. സ​ഭവം നടന്ന് മൂന്ന് ദിവസത്തിനിപ്പുറവും പ്രതികള്‍ ഇരുട്ടില്‍ തപ്പുകയാണ്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രധാന പ്രതി പങ്കജ് സൈനീകനാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം പ്രതികളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പന്ത്രണ്ടോളം പേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് കുട്ടി പോലീസിന് മൊഴി നല്‍കിയത്. വിവരങ്ങള്‍ ഇങ്ങനെ

 ബുധനാഴ്ച

ബുധനാഴ്ച

മഹേന്ദ്രഗഡ് ജില്ലയിലെ കാനിനയില്‍ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. കോച്ചിങ്ങ് ക്ലാസിനായി രാവിലെ പോകുന്ന പെണ്‍കുട്ടിയെ നാട്ടുകാരും പ്രതികളുമായ പങ്കജും നിഷും മനീഷും പിന്തുടരുകയായിരുന്നു.

 മയക്കി

മയക്കി

അപ്രതീക്ഷിതമായി കണ്ടതാണെന്ന് വരുത്തി തീര്‍ത്ത് പെണ്‍കുട്ടിയോട് മൂന്ന് പേരും സംസാരിച്ചു നടന്നു. സംസാരത്തിനിടയില്‍ ഇവര്‍ പെണ്‍കുട്ടിക്ക് ലഹരി കലര്‍ത്തിയ ശീതളപാനീയം നല്‍കി. ഇതോടെ പെണ്‍കുട്ടി മയക്കത്തിലായി.

 ബോധം ഇല്ല

ബോധം ഇല്ല

പെണ്‍കുട്ടിക്ക് ബോധം പോയെന്ന് ഉറപ്പാക്കിയതോടെ മൂവര്‍ സംഘം അവളെ വാഹനത്തില്‍ കയറ്റി ദൂരപ്രദേശത്ത് കൊണ്ടുപോയി. അവിടെ ഒരു വീട്ടില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു.

ഒന്‍പത്

ഒന്‍പത്

ഒന്‍പത് പേര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. പെണ്‍കുട്ടിയെ എല്ലാവരും മാറി മാറി പീഡിപ്പിച്ചിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ പെണ്‍കുട്ടിയെ പ്രതികളിലൊരാളായ മനീഷ് ബസ്റ്റോപ്പില്‍ തിരികെ എത്തിച്ചു.

 മയക്കം വിടാതെ

മയക്കം വിടാതെ

എന്നാല്‍ പാതി ബോധത്തില്‍ ആയിരുന്ന പെണ്‍കുട്ടിക്ക് നടന്ന് നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയെ കൊണ്ട് അച്ഛനെ ഫോണില്‍ വിളിച്ച് വരുത്തി ബസ്റ്റോപ്പില്‍ എത്തി കൂട്ടുകൊണ്ട് പോകണമെന്ന് മനീഷ് പറയിപ്പിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ എത്തിയതോടെയാണ് മനീഷ് കടന്നു കളഞ്ഞത്.

 ആശുപത്രിയില്‍

ആശുപത്രിയില്‍

എന്നാല്‍ കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന് മനസിലായതോടെ പെണ്‍കുട്ടിയെ കുടുംബം ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. റെവാഡി സിവില്‍ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.

 കേസ് രജിസ്റ്റര്‍ ചെയ്യാന്‍

കേസ് രജിസ്റ്റര്‍ ചെയ്യാന്‍

പോലീസിനെ സമീപിച്ചപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസ് വിസമതിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 മൂന്ന് പേര്‍

മൂന്ന് പേര്‍

സംഭവത്തിലെ പ്രധാനപ്രതിയായ സൈനീകന്‍ പങ്കജ് രാജസ്ഥാനിലെ കോട്ടയിലാണ് ജോലി ചെയ്ത് വരികയാണ് കഴിഞ്ഞ ദിവസമാണ് പങ്കജ് ഹരിയാനയില്‍ എത്തിയത്. ഒന്‍പത് പേരോളം തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും മൂന്ന് ആളുടെ പേരുകള്‍ മാത്രമാണ് എഫ്ഐആറില്‍ രജിസ്റഅറര്‍ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+