കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരത്തെ ബീഹാറില്‍ നിന്നുമുള്ള മരുമക്കള്‍, ഇനി മുതല്‍ കശ്മീരില്‍ നിന്നെന്ന് ഹരിയാന മുഖ്യമന്ത്രി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദ പരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. പ്രത്യേക പദവി റദ്ദാക്കിയതോടെ ഇനി കശ്മീരില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫത്തേഹാബാദില്‍ മഹര്‍ഷി ഭാഗീരത്ത് ജയന്തി സമരോയുടെ സംസ്ഥാനതല ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

<br>തിരുവനന്തപുരത്തു നിന്ന് എമിറേറ്റ്സ് അധിക സർവ്വീസുകൾ നടത്തും; സർവ്വീസ് 10, 11, 12 തീയ്യതികളിൽ...
തിരുവനന്തപുരത്തു നിന്ന് എമിറേറ്റ്സ് അധിക സർവ്വീസുകൾ നടത്തും; സർവ്വീസ് 10, 11, 12 തീയ്യതികളിൽ...

''മുമ്പ് മരുമക്കളെ ബീഹാറില്‍ നിന്ന് വരുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ കശ്മീരില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരും. ഹരിയാനയില്‍ നടന്ന ബേട്ടി ബച്ചാവോ-ബേട്ടി പദാവോ പ്രചാരണത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഖട്ടര്‍. ''ബീഹാറില്‍ നിന്ന് മരുമകളെ കൊണ്ടുവരുമെന്ന് ഞങ്ങളുടെ മന്ത്രി ഒ പി ധങ്കര്‍ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ കശ്മീരിലേക്കുള്ള വഴി വൃത്തിയാക്കിയിട്ടുണ്ടെന്നും ഇനി മുതല്‍ ഞങ്ങള്‍ കശ്മീരില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരുമെന്നും ആളുകള്‍ പറയാന്‍ തുടങ്ങി,'' ഖട്ടര്‍ പറഞ്ഞു.

manohar-lal-khattar-

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് റദ്ദാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത വിയോജിപ്പിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള പ്രത്യേക ബില്ലും അദ്ദേഹം അവതരിപ്പിച്ചു, ജമ്മു കശ്മീരില്‍ നിയമസഭയും ( ദില്ലി പോലെ )- ലഡാക്ക് നിയമസഭ ഇല്ലാതെ. പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഒപ്പിട്ട ഉത്തരവിലൂടെ ഈ നടപടി പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 അവസാനിക്കുന്നുവെന്നാല്‍ അതിന് അര്‍ഥം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ ജമ്മു കശ്മീരില്‍ നിന്നും ഭൂമി വാങ്ങാം, വിവരാവകാശ നിയമം ഇനി മുതല്‍ ബാധകമാകും തുടങ്ങിയവയാണ്.

English summary
Hariyana Chief minister with Controversial statement on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X