ആള്‍ദൈവം രാംപാലിനും മകനും പ്രിയപ്പെട്ടവള്‍ ബബിത
ഹിസാര്‍: സര്‍ക്കാരിന് സമാന്തരമായി സാമ്രാജ്യം കെട്ടിപ്പടുത്ത വിവാദ ആള്‍ദൈവം രാംപാലിന് ആശ്രമത്തില്‍ ഒട്ടേറെ പെണ്‍സുഹൃത്തുക്കളുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പോലീസ് പിടിയിലായ രാംപാലിന്റെ അടുത്ത പെണ്‍സുഹൃത്തുക്കളാണ് രഹസ്യം പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. രാംപാലിന് മാത്രമല്ല, രാംപാലിന്റെ മകനും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ലെന്നാണ് ഇവരുടെ മൊഴിയില്‍ വ്യക്തമാകുന്നത്.
ആശ്രമത്തില്‍ ഇവര്‍ക്കായി പ്രത്യേക മുറികളാണ് ഒരുക്കിയിരുന്നത്. തന്നെ കാണാനെത്തുന്ന പ്രമുഖരെ സന്തോഷിപ്പിക്കാനായി ഒരു കൂട്ടരെയും തന്റെ ആവശ്യങ്ങള്‍ക്കായി മറ്റൊരു കൂട്ടരെയും രാംപാല്‍ വളര്‍ത്തിയിരുന്നത്രെ. സ്ത്രീകള്‍ അനവധിയുണ്ടായിരുന്നെങ്കിലും രാംപാലിന് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നത് ഇരുപത്തിയേഴുകാരിയായ ബബിത കുമാരി ആയിരുന്നു.

രാംപാലിന്റെ മകനും ബബിതയുമായി അടുപ്പത്തിലായിരുന്നു. മകന്റെ പ്രത്യേക മുറിയിലാണ് ബബിതയുടെ താമസം. അച്ഛനും മകനും ബബിതയുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണെന്ന് ആശ്രമവാസികള്‍ പറയുന്നു. പ്രതിഫലമെന്നോണം ലക്ഷക്കണക്കിന് രൂപ ബബിതയുടെ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി നല്‍കുകയും ചെയ്തിരുന്നു. രാംപാലിന്റെ അടുത്തു അനുയായിയായ ബല്‍ജിത്തിന്റെ മകളാണ് ബബിത.
ഇവരെ ചോദ്യം ചെയ്യുന്നതോടെ ആശ്രമത്തിലെ തട്ടിപ്പുകളുടെ ഏകദേശരൂപം പോലീസിന് വ്യക്തമാകും. ആശ്രമത്തിലെ ഏതാണ്ട് മുഴുവന്‍ കാര്യങ്ങളിലും ബബിതയ്ക്ക് സ്വാധീനമുണ്ടായിരുന്നതായാണ് വിവരം. നേരത്തെ ആശ്രമത്തിലെ മുറികളില്‍ നിന്നും ഗര്‍ഭപരിശോധന കിറ്റുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. സ്ത്രീകളുമായുള്ള അനാശാസ്യം ആശ്രമത്തില്‍ വ്യാപകമായി നടന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുമുണ്ട്. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍, ഡയറികള്‍, തുടങ്ങിയ പരിശോധിക്കുന്നോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.












Click it and Unblock the Notifications