കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിൽ ഞെട്ടി ബിജെപി; സഖ്യം അവസാനിപ്പിക്കാൻ ജെജെപി? അതൃപ്തി ശക്തം.. ഉറ്റുനോക്കി കോൺഗ്രസ്

Google Oneindia Malayalam News

ചണ്ഡീഗഡ്; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ദില്ലി അതിർത്തിയിലെ കർഷകരുടെ സമരം 16ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്തു സംഭവിച്ചാലും നിയമം പിൻവലിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പിൻമാറില്ലെന്ന് കർഷകരും നിലപാടെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ സമരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

അതേസമയം കർഷക പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ഹരിയാനയിലെ ബിജെപി -ജെജെപി സഖ്യസർക്കാരിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമാകുകയാണ്. സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള നീക്തത്തിലാണ് ജെജെപി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഭിന്നത ശക്തം

ഭിന്നത ശക്തം

കർഷകരുമായുള്ള കേന്ദ്രസർക്കാരിന്റെ ചർച്ചകളല്ലാം പരാജയപ്പെട്ടതോടെ ഇനിയും സംസ്ഥാനത്ത് സർക്കാരിനെ പിന്തുണയ്ക്കുന്നത് കൊണ്ട് അർത്ഥമില്ലെന്നാണ് ഹരിയാനയിലെ ബിജെപി സഖ്യകക്ഷിയായ ജെജെപിയുടെ എംഎൽഎമാർ പാർട്ടി നേതൃത്വത്തോട് വ്യക്തമാക്കുന്നത്. കർഷക നിയമങ്ങൾ പാസാക്കിയത് മുതൽ പാർട്ടിയിൽ നിയമങ്ങൾക്കെതിരെ മുറുമുറുപ്പ് ഉയർന്നിരുന്നു.

ചൗട്ടാലയുടെ മൗനം

ചൗട്ടാലയുടെ മൗനം

കർഷകരുമായി അടുത്ത് നിൽക്കുന്ന പാർട്ടിയാണ് ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപി. പാർട്ടിക്ക് 10 എംഎൽഎമാരാണ് ഉള്ളത്. നിയമത്തിനെതിരെ തണുപ്പൻ സമീപനമാണ് പാർട്ടി തലവനും സംസ്ഥാന മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല സ്വീകരിക്കുന്നതെന്ന വിമർശനം തുടക്കം മുതൽ ഉണ്ടായിരുന്നു.

പരിഹാരം കാണണം

പരിഹാരം കാണണം

ഇനിമയും കർഷക പ്രതിഷേധത്തിന് നേരെ മൗനം പുലർത്തരുതെന്നും എത്രയും പെട്ടെന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നാണ് നേതാക്കളുടെ ആവശ്യം. ഇതിനോടകം തന്നെ ചില സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിട്ടുണ്ട്. സർക്കാരിനുള്ള പിന്തുണ ജെജെപിയും പിൻവലിക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.

40 സീറ്റുകൾ

40 സീറ്റുകൾ

90 അംഗ നിയമസഭയില്‍ 40 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 31 സീറ്റുകളും. കേവലഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണായിരുന്നു വേണ്ടിയിരുന്നത്. തുടർന്ന് ജെജെപിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെയുള്ള പ്രാധന പദവികൾ നൽകി ബിജെപി സഖ്യം ഉറപ്പിക്കുകയായിരുന്നു.

ബിജെപി എംഎൽഎമാരും

ബിജെപി എംഎൽഎമാരും

കർഷക നിയമത്തിൽ പ്രതിഷേധിച്ച് എൻഡിഎ സഖ്യകക്ഷിയായിരുന്ന അകാലിദൾ സഖ്യം അവസാനിപ്പിച്ച രീതിയിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെങ്കിൽ സംസ്ഥാനത്ത് സർക്കാർ താഴെ വീഴും. അതേസമയം ജെജെപി എംഎൽഎമാർ മാത്രമല്ല ചില ബിജെപി എംഎൽഎമാരും നിയമത്തിനെതിരെ സർക്കാരിനുള്ളിൽ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സഖ്യം വിടുന്നത് സംബന്ധിച്ച്

സഖ്യം വിടുന്നത് സംബന്ധിച്ച്

അതേസമയം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡിസംബർ 8 ന് സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദുഷ്യന്ത് ചൗട്ടാല എംഎൽഎമാരിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നുവെന്ന് നേതാക്കൾ പറയുന്നു. ബിജെപിക്കുള്ള പിന്തുണ പിൻവലിക്കേണ്ടതടക്കുമുള്ള കാര്യങ്ങൾ എംഎൽഎമാരുമായുള്ള ദുഷ്യന്തിന്റെ ചർച്ചയിൽ ഉയർന്നതായും നേതാക്കൾ പറയുന്നു.

താത്പര്യമില്ല

താത്പര്യമില്ല

എന്നാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതിനോട് ഒരു വിഭാഗം എംഎൽഎമാർക്ക് താത്പര്യമില്ല. സർക്കാരിന്റെ ഭാഗമായിരുന്ന് കൊണ്ട് തന്നെ നിയമത്തിനെതിരെ ശബ്ദമുയർത്തണമെന്നും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.

Recommended Video

cmsvideo
Pinarayi vijayn supports farmers protest
കോൺഗ്രസ് അട്ടിമറിക്കുമോ?

കോൺഗ്രസ് അട്ടിമറിക്കുമോ?

അതേസമയം നിലവിലെ സാഹചര്യത്തിൽ ജെജെപിയെ കൂട്ടുപിടിച്ച് ബിജെപി സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകൾ കോൺഗ്രസ് തേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.ഇതിനോടകം തന്നെ ചില ജെജെപി,ബിജെപി എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തയ്യാറായി കോൺഗ്രസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

'അംബാനിയുടെ അന്തപ്പുര കാഴ്ച്ചകൾ ഞങ്ങൾക്ക് താൽപ്പര്യമില്ല സാർ,കർഷകരെ കുറിച്ചാണ് അറിയേണ്ടത്';വിമർശനം'അംബാനിയുടെ അന്തപ്പുര കാഴ്ച്ചകൾ ഞങ്ങൾക്ക് താൽപ്പര്യമില്ല സാർ,കർഷകരെ കുറിച്ചാണ് അറിയേണ്ടത്';വിമർശനം

കര്‍ഷകര്‍ ചര്‍ച്ചക്കു തയാറാവണമെന്ന്‌ കേന്ദ്രം; റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്ന്‌ കര്‍ഷകര്‍കര്‍ഷകര്‍ ചര്‍ച്ചക്കു തയാറാവണമെന്ന്‌ കേന്ദ്രം; റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്ന്‌ കര്‍ഷകര്‍

തൃശ്ശൂരും പ്രതീക്ഷ ചോർന്ന് ബിജെപി? പോളിംഗ് കണക്കിൽ പാർട്ടിക്ക് അങ്കലാപ്പ്..പ്രതീക്ഷ ഇരട്ടിച്ച് എൽഡിഎഫ്തൃശ്ശൂരും പ്രതീക്ഷ ചോർന്ന് ബിജെപി? പോളിംഗ് കണക്കിൽ പാർട്ടിക്ക് അങ്കലാപ്പ്..പ്രതീക്ഷ ഇരട്ടിച്ച് എൽഡിഎഫ്

English summary
Hariyana; some JJP MLA's want to withdraw support to bjp govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X