ഹരിയാണ പീഡനക്കേസ്: മരിച്ച നിലയില്‍ കണ്ടെത്തിയത് കുറ്റവാളി! ഇരുട്ടില്‍ തപ്പി പോലീസ്!!

പട്ന: ഹരിയാണയില്‍‌ 15കാരിയെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ട നിലയില്‍. ഹരിയാന ജിന്ദില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടി കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെയാണ് കുരുക്ഷേത്രയ്ക്ക് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി ഒമ്പതിന് ഹരിയാണയിലെ കുരുക്ഷേത്രയില്‍ നിന്ന് കാണാതായ 15 കാരിയായ ദളിത് പെണ്‍കുട്ടിയെയാണ് ക്രൂരമായി പീ‍ഡിപ്പിച്ച് കൊലപ്പെടുത്തി ശരീരം വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.

പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷമാണ് 15 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചതെന്നാണ് റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ശരീത്തിലേയ്ക്ക് കൂര്‍ത്ത വസ്തുു കുത്തിക്കയറ്റിയെന്നും ഇതിന്റെ ആഘാതത്തില്‍ കരള്‍ തകര്‍ന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജനുനവരി 12 നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് ജനുവരി 10ന് കുരുക്ഷേത്ര പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

 കുറ്റവാളിയ്ക്ക് വേണ്ടി തിരച്ചില്‍

കുറ്റവാളിയ്ക്ക് വേണ്ടി തിരച്ചില്‍

15 കാരി കൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത ഹരിയാണ പോലീസ് കുറ്റവാളിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ത്യാന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് രണ്ട് പ്രത്യേക സംഘങ്ങളെ കേസ് അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ബുധനാഴ്ച ഹരിയാണയിലെ കുരുക്ഷേത്രയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 2012 ഡിസംബര്‍ 16ന് ഓടുന്ന ബസില്‍ വച്ച് പീഡനത്തിനിരയായി മരിച്ച നിര്‍ഭയ നേരിട്ടതിന് സമാനമായ ക്രൂരതയാണ് ഹരിയാണയില്‍ 15 കാരിയും നേരിട്ടത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.

 19 പരിക്കുകള്‍

19 പരിക്കുകള്‍

പെണ്‍കുട്ടിയുടെ ശരീരത്തില്‍ 19 പരിക്കുകള്‍ കണ്ടെത്തിയതായി റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. എസ്കെ ദത്തര്‍വാള്‍ പറയുന്നു. ഒന്നിലധികം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതാണെന്നാണ് പരിക്കുകള്‍ വ്യക്തമാക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അക്രമികള്‍ ജനനേന്ദ്രിയം വഴി കൂര്‍ത്ത വസ്തുു കുത്തിക്കയറ്റാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കരള്‍ തകര്‍ന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നെഞ്ചിലും മുഖത്തും, തലയിലും ഉള്‍പ്പെടെ 19 ഇടങ്ങളിലാണ് പരിക്കേറ്റിട്ടുള്ളത്. ആന്തരികാവയങ്ങള്‍ക്ക് ക്ഷതമേറ്റിറ്റുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്നോ നാലോ പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതിന്റെ തെളിവുകളാണ് ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

 വികലമാക്കിയ ശരീരം

വികലമാക്കിയ ശരീരം

ഹരിയാണയിലെ ജിന്ദ് ജില്ലയില്‍ നിന്നാണ് ജനുവരി 12ന് പെണ്‍കുട്ടിയുടെ വികലമാക്കിയ മ‌ൃതശരീരം കണ്ടെത്തിയത്. പിറ്റേ ദിവസം തന്നെ മൃതദേഹം വെളിപ്പെടുത്തല്‍. പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചതെന്നാണ് റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേയ്ക്ക് പോസ്റ്റ് മോര്‍ട്ടത്തിനയച്ചത്. തലയിലും നെഞ്ചിലും മുഖത്തും പരിക്കേറ്റതിന് പിന്നാലെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങള്‍ക്കും ആഴത്തില്‍ ക്ഷതമേറ്റിരുന്നു.

 സംഭവത്തിന് പിന്നില്‍ ആണ്‍കുട്ടി!!

സംഭവത്തിന് പിന്നില്‍ ആണ്‍കുട്ടി!!

ജനുവരി 9ന് കുരുക്ഷേത്രയിലെ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ ഒരു ആണ്‍കുട്ടിയേയും കാണാതായിട്ടുണ്ട്. ഗ്രാമത്തില്‍ നിന്ന് കാണാതായ ദളിത് ആണ്‍കുട്ടിയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഹരിയാണയിലെ ജിന്ദ് ജില്ലയിലെ കനാലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ വികലമാക്കിയ ശരീരം കണ്ടെത്തിയത്. സംഭവത്തില്‍‌ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളിലാണ് കേസെടുത്തിട്ടുള്ളത്.

 കൊലപ്പെടുത്തി ഉപേക്ഷിച്ചു

കൊലപ്പെടുത്തി ഉപേക്ഷിച്ചു


മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുമ്പുതന്നെ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. ആക്രമിച്ച് വെള്ളത്തില്‍ മുക്കുകയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 തെളിവ് ലഭിച്ചു

തെളിവ് ലഭിച്ചു


സാന്‍ഡ് രവിദാസിന്‍റെ ലോക്കറ്റുള്ള മാലയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സഹായിച്ചിട്ടുള്ളത്. മൃതദേഹം കണ്ടെത്തിയതോടെ 250 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കേസിനെ സഹായിക്കുന്ന മറ്റ് തെളിവുകള്‍ ലഭിച്ചിരുന്നില്ല.

 വനിതാ കമ്മീഷന്‍ കേസെടുത്തു

വനിതാ കമ്മീഷന്‍ കേസെടുത്തു


കാണാതായ ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വനിതാ കമ്മീഷന്‍ ചൊവ്വാഴ്ച സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ ഇടപെട്ട വനിതാ കമ്മീഷന്‍ ഹരിയാണ ഐജിയ്ക്ക് അടുത്ത കാലത്ത് സംസ്ഥാനത്തുണ്ടായ പീഡനങ്ങളുടെ വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+