പാഴ് വസ്തുക്കളിൽ നിന്നും സോളാറിൽ ഓടുന്ന 7 സീറ്റർ വണ്ടി; പെട്രോളും ഡീസലും വേണ്ട, കീശ കാലിയാവില്ല
ആർപിജി ഗ്രൂപ്പിന്റെ ചെയർമാനായ ഹർഷ് ഗോയങ്ക, തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച സ്കൂട്ടറിന് സമാനമായ ഒരു വാഹനത്തിന്റെ വീഡിയോ ആണ് ഹർഷ് ഗോയങ്ക പങ്കഗുവെച്ചത്. ഏഴ് സീറ്റർ വാഹനം ഏറെ ആകർഷകമാണ്. ഈ വാഹനത്തിന്റെ മുകളിൽ സോളാർ പാനലും സജ്ജമാക്കിയിട്ടുണ്ട്.
വളരെ സുസ്ഥിരമയാ ഉത്പന്നമാണ് ഇതെന്നാണ് അദ്ദേഹം വീഡിയോ പങ്കിട്ട് കുറിച്ചത്. പാഴ് വസ്തുക്കൾ, ഏഴ് സീറ്റ്, സൗരോർജ്ജം, സൂര്യനിൽ നിന്നും തണലിനുള്ള വഴി, ഇതുപോലുള്ള പുതിയ കണ്ടുപിടിത്തങ്ങൾ ഇന്ത്യയെക്കുറിച്ച് അഭിമാനിക്കാവുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അസദ് അബ്ദുള്ള എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ ആദ്യം പങ്കിട്ട വീഡിയോ, സ്ക്രാപ്പ് ഉപയോഗിച്ച് സ്വയം നിർമ്മിച്ച ഏഴ് സീറ്റുകളുള്ള സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന നൂതന വാഹനത്തിൽ ഒരു യുവാവ് മറ്റ് ആറ് പേർക്കൊപ്പം ഇരിക്കുന്നത് കാണിക്കുന്നു.

വാഹനത്തിന് 200 കിലോമീറ്ററിലധികം റേഞ്ച് ഉണ്ടെന്നും കൂടുതൽ സൂര്യപ്രകാശം ലഭിക്കുകയാണെങ്കിൽ കൂടുതൽ മുന്നോട്ട് പോകാമെന്നും അദ്ദേഹം ക്ലിപ്പിൽ പറയുന്നു. 8,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലാണ് വാഹനം നിർമ്മിക്കുന്നതിന് ആകെ ചെലവ് വരുന്നതെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.
ഗോയങ്ക ഒരു ദിവസം മുമ്പാണ് ഈ വീഡിയോ പങ്കിട്ടത്, അതിനുശേഷം ഈ സൗരോർജ വാഹനത്തിന്റെ വീഡിയോ 69,000-ലധികം കാഴ്ചകളും 3,000-ലധികം ലൈക്കുകളും നേടി. വനിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വളരെ മികച്ച കണ്ടുപിടിത്തമെന്നാണ് ചിലർ കമന്റിട്ടത്.. മറ്റുചിലർ ഇത് അവശ്വസനീയം എന്നാണ് പറയുന്നത്. പരിമിതമായ അവസ്ഥയിൽ നിന്ന് ലഭ്യമായ സാധനഭങ്ങൾ വെച്ച് ഇത്ര വലിയ കണ്ടുപിടിത്തം നടത്തിയ നീ ഒരു മിടുമിടുക്കൻ തന്നെ ആണ്. ഈ ബുദ്ധി ഉണ്ടെങ്കിൽ നീ ഉയങ്ങളിൽ എത്തുമെന്നാണ് ഒരാൾ പറഞ്ഞത്..
ഇത്രയും കഴിവുള്ള കുട്ടികളാണ് ഇവിടെ ഉള്ളത്.. ഇത് നിസാരമായി തള്ളിക്കളയരുത്. ഇവന്റെ ഈ ബുദ്ധി വരുംകാലത്ത് രാജ്യത്തിന് ഗുണകരമാകും. ഇത്തരം കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കണം. വരുംകാലത്തേക്ക് ഉള്ള പ്രതീക്ഷയാണ് എന്നാണ് ഒരാൾ പറഞ്ഞത്. ചുരുങ്ങിയ ചെലവിൽ വലിയൊരു കണ്ടെത്തവ്‍ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications