കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ചില്‍, പ്രഖ്യാപിച്ച് ഹര്‍ഷവര്‍ധന്‍!!

Google Oneindia Malayalam News

ദില്ലി: മൂന്നാം മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വാക്‌സിനേഷന് ഒരുങ്ങി ഇന്ത്യ. 50 വയസ്സിന് മുകളിലുള്ളവരാണ് ഈ പട്ടികയിലുള്ളത്. 27 കോടിയോളം ആളുകളാണ് ഈ വിഭാഗത്തിലുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇവര്‍ക്കുള്ള വാക്‌സിനേഷന്‍ മാര്‍ച്ചില്‍ ഉണ്ടാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചത് ജനുവരി 16നാണ്. ആദ്യ ഘട്ടത്തില്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയായിരുന്നു ലക്ഷ്യമെന്നും, അത് നല്ല രീതിയില്‍ തന്നെ നടന്നുകൊണ്ടിരിക്കുകയാണെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

1

രണ്ടാം ഘട്ട വാക്‌സിനേഷന്‍ രണ്ട് കോടി മുന്നണി പോരാളികള്‍ക്കാണ് നല്‍കുക. പല സംസ്ഥാനങ്ങളിലും ഫെബ്രുവരി രണ്ടിന് രണ്ടാം ഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇത് രണ്ട് പൂര്‍ണമായും പൂര്‍ത്തിയാക്കിയ ശേഷം മൂന്നാം മാര്‍ച്ചില്‍ ആരംഭിക്കും.എന്നാല്‍ ഈ മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. ഈ ഘട്ടത്തില്‍ അമ്പത് വയസ്സിന് മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കും. എന്നാല്‍ കൃത്യമായ തിയതി പ്രഖ്യാപിക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. ഏത് ദിവസത്തില്‍ തുടങ്ങുമെന്നോ, തിയതി എന്തായിരിക്കുമെന്നോ പറകയുക ബുദ്ധിമുട്ടാണെന്ന് മന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം മാര്‍ച്ചില്‍ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ച്ചയില്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനാണ് സാധ്യതയെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രാജ്യത്ത് അഞ്ച് മില്യണ്‍ ജനങ്ങള്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ ലഭിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ ഹ്രസ്വ നേരത്തേക്ക് നടന്ന ചോദ്യോത്തര വേളയിലാണ് ഹര്‍ഷ വര്‍ധന്‍ ഇന്ത്യയുടെ വാക്‌സിനേഷനെ കുറിച്ച് സംസാരിച്ചത്. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അധികനേരം സഭാ പ്രവര്‍ത്തനം നടന്നില്ല. ഇന്ത്യക്ക് മുന്നില്‍ 22 രാജ്യങ്ങള്‍ ഇതുവരെ കൊവിഡ് വാക്‌സിന് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, മൗറീഷ്യസ്, ശ്രീലങ്ക, യുഎഇ, മാലിദ്വീപ്, മൊറോക്കോ, ബഹ്‌റൈന്‍, ഒമാന്‍, ഈജിപ്ത്, അല്‍ജീരിയ, കുവൈത്ത്, ദക്ഷിണാഫ്രിക്ക എന്നിവയാണ് വാക്‌സിന്‍ ആവശ്യപ്പെട്ട പ്രമുഖ രാഷ്ട്രങ്ങള്‍. ഇന്ത്യ ഇതുവരെ 15 രാഷ്ട്രങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രി പറഞ്ഞു. 56 ലക്ഷം ഡോസുകള്‍ സഹായമായും 105 ലക്ഷം ഡോസുകള്‍ കരാറുകള്‍ പ്രകാരവുമാണ് നല്‍കിയത്. രണ്ട് ചോദ്യങ്ങള്‍ക്ക് മാത്രമാണ് ഉത്തരം പറയാന്‍ ഹര്‍ഷവര്‍ധന് സാധിച്ചത്. ഇതിനിടയില്‍ കര്‍ഷ നിയമത്തില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. ഇതോടെ അദ്ദേഹത്തിന് സെഷന്‍ അവസാനിപ്പിക്കേണ്ടി വന്നു.

Recommended Video

cmsvideo
Coronavirus vaccine Halal or Haraam?

English summary
harsh vardhan says covid vaccination for age above 50 will start from march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X