കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനമാണ് ഇപ്പോഴുള്ളത്, തുറന്ന് പറഞ്ഞ് കേന്ദ്ര ആരോഗ്യ മന്ത്രി!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടെന്ന് അംഗീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത് സമൂഹ വ്യാപനമാണ്. എന്നാല്‍ അത് ചില ജില്ലകളിലും സംസ്ഥാനങ്ങളിലുമായി പരിമിതപ്പെട്ട് കിടക്കുകയാണെന്ന് ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. സണ്‍ഡേ സംവാദ് എന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ തന്റെ ഫോളോവേഴ്‌സുമായി സംസാരിക്കവേയാണ് ഇക്കാര്യം മന്ത്രി വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാള്‍ അടക്കമുള്ള മേഖലകളില്‍ സമൂഹ വ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനസാന്ദ്രതയുള്ള മേഖലകളിലാണ് കൂടുതല്‍ സാധ്യതയുള്ളതെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

1

രാജ്യം മൊത്തത്തില്‍ സമൂഹ വ്യാപനം ഒരിക്കലും നടക്കാന്‍ പോകുന്നില്ല. ചില ജില്ലകളിലും സംസ്ഥാനങ്ങളിലും സമൂഹ വ്യാപനം എന്തായാലും ഉണ്ടാവും. അതേസമയം കോവിഡ് ഒരേസമയം മറ്റ് രാജ്യങ്ങളിലും ഉണ്ടായെന്ന വാദത്തിന് തെളിവില്ലെന്ന് ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. നേരത്തെ ചൈന കൊറോണവൈറസ് ഒരേസമയം പലരാജ്യങ്ങളിലും ഉണ്ടായെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ലോകരാജ്യങ്ങള്‍ ഇത് തള്ളിയിരുന്നു. ഡിസംബറില്‍ ചൈനയില്‍ തന്നെയാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. ആഗോള മഹാമാരിയായി പിന്നീട് ഇത് മാറുകയും ചെയ്തു.

വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കോവിഡ് കേസാണ് ലോകത്ത് തന്നെയുള്ള ആദ്യ കോവിഡ് കേസ്. ചൈന പക്ഷേ ലോകത്ത് പലയിടത്തും ഒരേസമയം കോവിഡ് പടര്‍ന്ന് പിടിച്ചതായി അവകാശപ്പെടുന്നുണ്ട്. അതിന് തെളിവില്ലെന്നും മന്ത്രി പറഞ്ഞു. ചൈനയുടെ ഈ വാദത്തെ സാധൂകരിക്കണമെങ്കില്‍ എല്ലായിടത്തും നിന്നുള്ള കൃത്യമായ ഡാറ്റ കിട്ടണം. യഥാസമയത്തുള്ള റിപ്പോര്‍ട്ടും ആവശ്യമാണ്. ഏതൊക്കെ രാജ്യങ്ങളില്‍ എപ്പോഴൊക്കെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഡാറ്റയും വേണം. നിലവില്‍ അത്തരം ഡാറ്റകളും തെളിവുകളും ലഭ്യമല്ല. അതുകൊണ്ട് വുഹാനിലെ കേസ് തന്നെയാണ് ആദ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കാണുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഏറ്റവും കൂടിയ സാഹചര്യം കടന്നുപോയെന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കോവിഡിനെ അടുത്ത വര്‍ഷം തുടക്കത്തോടെ തന്നെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. അതിന് എല്ലാ നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണം. അശ്രദ്ധ തീര്‍ച്ചായും കോവിഡ് കേസുകളുടെ വര്‍ധനവിലേക്ക് നയിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

English summary
harsha vardhan says community transmission witnessing in some parts of the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X