കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഎല്‍എക്സില്‍ സോഫ വില്‍ക്കാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന്‍റെ മകള്‍ക്ക് നഷ്ടമായത് 34000 രൂപ

Google Oneindia Malayalam News

ദില്ലി: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ മകള്‍ ഹര്‍ഷിത. ഒഎല്‍എക്സിലൂടെ ഒരു സെക്കന്‍ഡ് ഹാന്‍ഡ് സോഫ് വില്‍ക്കാല്‍ ശ്രമിക്കുന്നതിനിടെ ഹര്‍ഷിത 34000 രൂപയുടെ തട്ടിപ്പിന് ഇരയായെന്നാണ് ദില്ലി പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹര്‍ഷിത ലിസ്റ്റ് ചെയ്ത സോഫ വാങ്ങിക്കാന്‍ എന്ന വ്യാജേന എത്തിയ വ്യക്തിയാണ് തട്ടിപ്പ് നടത്തിയത്.

ഹര്‍ഷിതയുടെ അക്കൗണ്ടിലെ സോഫയുടെ തുക കൈമാറാൻ ഒരു ബാർ കോഡ് സ്കാൻ ചെയ്യാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടുകയായിരുന്നു. വിശ്വാസം സ്ഥാപിക്കുന്നതിനായി അയാൾ ആദ്യം ഒരു ചെറിയ തുക ഹര്‍ഷിതയുടെ അക്കൗണ്ടിലേക്ക് കൈമാറി എന്നാല്‍ പിന്നീട് രണ്ട് തവണയായി ഹര്‍ഷിതയുടെ അക്കൗണ്ടില്‍ നിന്നും രണ്ട് തവണയായി 34000 രൂപ തട്ടിയെടുക്കുകയായിരുന്നു. ആദ്യം 20000 രൂപയും പിന്നീട് 14000 രൂപയുമാണ് പിന്‍വലിച്ചത്.

arvind-kejriwal1

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലാണ് ഹര്‍ഷിത പരാതി നൽകി. വഞ്ചന കുറ്റത്തിന് കേസെടുത്ത പോലീസ് കുറ്റവാളിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 2014 ൽ പന്ത്രണ്ടാം ക്ലാസ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പരീക്ഷയിൽ 96 ശതമാനം മാർക്ക് നേടിയപ്പോൾ ഹർഷിത പ്രധാനവാർത്തകൾ സൃഷ്ടിച്ചു.

ഇരവിപുരവും ചേലക്കരയും ലീഗിന് കൊടുക്കില്ല, കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്കില്ല, ഗുരുവായൂരും കിട്ടില്ല!!ഇരവിപുരവും ചേലക്കരയും ലീഗിന് കൊടുക്കില്ല, കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്കില്ല, ഗുരുവായൂരും കിട്ടില്ല!!

English summary
Harshita, daughter of Delhi Chief Minister, is the victim of an online scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X