കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് ബെല്‍റ്റ്; സിങ്കം പറഞ്ഞതിപ്പോള്‍ കേന്ദ്രവും പറയുന്നു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിന്റെ പേരില്‍ സ്ഥാനം ഉപേക്ഷിച്ച് പോയ ഒരേയൊരു ട്രാസ്‌പോര്‍ട്ട് കമ്മീഷണറേ ലോകത്തുണ്ടാകൂ... അദ്ദേഹമാണ് സിങ്കം എന്ന് വിളിക്കപ്പെടുന്ന സാക്ഷാല്‍ ഋഷിരാജ് സിങ്. എന്നാല്‍ സിങ്കം പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുത്താനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും പറയുന്നത്.

കാറുകളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോഴും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഗതാഗതമന്ത്രാലയവുമായി കത്തിടപാടും നടത്തിക്കഴിഞ്ഞു.

Rishiraj Singh

കാറിലെ പിന്‍ സീറ്റ് ബെല്‍റ്റ് മാത്രമല്ല, ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണം എന്നും ആരോഗ്യമന്ത്രാലയം നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. മുന്നിലിരിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും നിര്‍ബന്ധമായി ഹെല്‍മെറ്റ് ധരിച്ചിരിക്കണം. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ സിങ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കാണ് വിശദമായ കത്തയച്ചിരിക്കുന്നത്.

കാറുകളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിട്ടതാണ് കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ഋഷിരാജ് സിങിന് പണിയായത്. സംസ്ഥാന സര്‍ക്കാരോ ഗതാഗതവകുപ്പ് മന്ത്രിയോ പോലും ഈ വിഷയത്തില്‍ സിങിന് പിന്തുണ നല്‍കാനുണ്ടായില്ല. മാത്രമല്ല, സിങിന്റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തു.

വാനാപകടങ്ങള്‍ ക്രമാതീതമായി ഉരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയും കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഗതാഗത മന്ത്രാലയത്തിന് കൈമാറിയിരിക്കുന്നത്. ഹെല്‍മെറ്റുകളുടെ ഗുണനിലവാരത്തിലും കര്‍ശന നിര്‍ദേശങ്ങളുണ്ട്.

English summary
Union Health Minister Harshvardhan had written to Union Minister for Road Transport & Highways Nitin Gadkari suggesting that wearing of seat belts in the rear seats of cars be made mandatory by amending the Motor Vehicle Rules.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X