Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താലിനിടെ പരക്കെ അക്രമം; കണ്ണൂരില്‍ കാറിന് നേരെയുള്ള കല്ലേറില്‍ മൂന്നര വയസ്സുകാരിക്ക് പരിക്ക്

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമം. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ പലയിടങ്ങളിലും ഹര്‍ത്താലാനൂകൂലികളുടെ അക്രമം ഉണ്ടായി. കോഴിക്കോട് കടകന്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. റോഡ് ഉപരോധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി.

Dec 17, 2019, 5:23 pm IST

മലപ്പുറം തീരദേശ മേഖലകളിൽ ഹർത്താൽ ശക്തം
Dec 17, 2019, 2:55 pm IST

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പ്രതിഷേധം ജാലിയന്‍ വാലാബാഗി സമമെന്ന് ഉദ്ധവ് താക്കറെ
Dec 17, 2019, 2:55 pm IST

പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും മോദി
Dec 17, 2019, 2:11 pm IST

തിരുവല്ലയില്‍ കൈക്കുഞ്ഞുമായി വാഹനത്തില്‍ പോയ സ്ത്രീയെ ഹാര്‍ത്താലാനുകൂലികള്‍ തടഞ്ഞു
Dec 17, 2019, 1:55 pm IST

കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ ലോറി തടഞ്ഞ് താക്കോൽ ഊരിയെടുത്ത് ഓടി. തലശ്ശേരി ദേശീയ പാതയിലാണ് സംഭവം
Dec 17, 2019, 1:13 pm IST

കൊല്ലത്ത് ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
Dec 17, 2019, 12:50 pm IST

കോട്ടയത്തും മലപ്പുറത്തും ഹര്‍ത്താല്‍ സമാധാനപരം
Dec 17, 2019, 12:42 pm IST

ഹര്‍ത്താലിനെ പിന്തുണച്ചു പ്രകടനം നടത്തിയതിനു ഗ്രോ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Dec 17, 2019, 12:40 pm IST

കാസര്‍കോട് ജില്ലിയില്‍ ഹര്‍ത്താല്‍ ഭാഗികം
Dec 17, 2019, 12:39 pm IST

സംസ്ഥാനത്ത് 233 പേരെ കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചതായി പോലീസ്
Dec 17, 2019, 12:38 pm IST

ഹർത്താലാനുകൂലികൾ വാഹനം തടസ്സപ്പെടുത്തുന്നത് മൂലം ആലപ്പുഴ മണ്ണഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി സര്‍വ്വീസ് താൽക്കാലികമായി നിര്‍ത്തിവെച്ചു.
Dec 17, 2019, 11:26 am IST

ജാമിയ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി.ആദ്യം ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി
Dec 17, 2019, 11:12 am IST

കണ്ണൂരില്‍ വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
Dec 17, 2019, 11:12 am IST

നിമയപരമായ നോട്ടീസ് നല്‍കാതെ നടത്തുന്ന ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Dec 17, 2019, 11:08 am IST

ആലപ്പുഴ മണ്ണഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി താൽക്കാലികമായി സർവീസ് നിർത്തി
Dec 17, 2019, 11:08 am IST

പ്രക്ഷോഭത്തില്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറിയെന്നും ആഭ്യന്തര മന്ത്രാലയം.
Dec 17, 2019, 11:07 am IST

ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം
Dec 17, 2019, 11:05 am IST

പത്തനംതിട്ട അടൂരിൽ പ്രകടനം നടത്തിയ 35 എസ്‍ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കടകള്‍ അടഞ്ഞു കിടക്കുന്നുവെങ്കിലും ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നു.
Dec 17, 2019, 11:05 am IST

പൗരത്വ ബില്ലിനെതിരെ തമിഴ്നാട്ടില്‍ ഡിഎംകെ നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങി
Dec 17, 2019, 11:01 am IST

ഹർത്താലനുകൂലികൾ വാഹനം തടസ്സപ്പെടുത്തുന്നത് മൂലം ആലപ്പുഴ മണ്ണഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി സര്‍വ്വീസ് താൽക്കാലികമായി നിര്‍ത്തിവെച്ചു.
Dec 17, 2019, 11:01 am IST

വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി.
Dec 17, 2019, 10:56 am IST

പാലക്കാട് തമിഴ്നാട് ആര്‍ടിസി ബസിന് നേരെയും ആക്രമണം ഉണ്ടായി.
Dec 17, 2019, 10:56 am IST

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും മനുഷ്യാവാകശാ പ്രവര്‍ത്തകരും അടങ്ങുന്ന സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Dec 17, 2019, 10:56 am IST

പെമ്പിളെ ഒരുമൈ നേതാവ് ഗോമതിയെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു.ഗോമതി പുറത്തുണ്ടായാല്‍ ഹര്‍ത്താലില്‍ പ്രശ്‌നങ്ങളുണ്ടായേക്കമെന്ന് പറഞ്ഞാണ് പൊലീസ് നടപടി.
Dec 17, 2019, 10:55 am IST

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ 13 പേര്‍ ഉള്‍പ്പടെ 50 പേരെ കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എറണാകുളത്തും കോഴിക്കോടും നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Dec 17, 2019, 10:54 am IST

മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി

harthal-
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+