കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതാ ഗോപിനാഥനെ ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റായി നിയമിച്ചു; അമര്‍ത്യസെന്നിനുശേഷം ആദ്യ ഇന്ത്യക്കാരി!!

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ ഗീതാ ഗോപിനാഥിനെ അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) ചീഫ് എക്കണോമിസ്റ്റായി നിയമിച്ചു. ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് എക്കണോമിക്‌സ് വിഭാഗത്തില്‍ പ്രഫസറാണ് നിലവില്‍ ഗീതാ ഗോപിനാഥ്. പിണറായി സര്‍ക്കാരിന്റെ കാലാവധിവരെ നിലനില്‍ക്കുന്ന സാമ്പത്തിക ഉപദേഷ്ടാവിന്റെ തസ്തികയില്‍ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയിച്ചിരുന്നു. വേതനമില്ലാതെയാണ് ഇവര്‍ ഈ പദവി വഹിക്കുന്നത്.

<strong>വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!</strong>വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!

മൗരി ഒബ്റ്റ്‌ഫെല്‍ഡ് ആണ് നിലവിൽ ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റ്. അദ്ദേഹം ഡിസംബറില്‍ സ്ഥാനമൊഴിയുന്ന സ്ഥാനത്തേക്കാണ് ഗീതാ ഗോപിനാഥിനെ നിയമനമെന്ന് ഐഎംഎഫ് ട്വീറ്റിലൂടെ അറിയിച്ചു. അന്താരാഷ്ട്ര സാമ്പത്തികവും മാക്രോ എക്കണോമിക്‌സുമാണ് ഇവരുടെ ഗവേഷണ തലങ്ങള്‍. ഇന്ത്യയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വം നേടിയ ഗീതാ ഗോപിനാഥ് ലോകത്തെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദരില്‍ ഒരാളാണെന്നും നേതൃത്വ പാടവം തെളിയിച്ചതാണെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ലഗാര്‍ഡ് വ്യക്തമാക്കി.

അമർത്യ സെനിന്റെ പിൻഗാമി

അമർത്യ സെനിന്റെ പിൻഗാമി

2010-ല്‍ 38-ാം വയസ്സിലാണ് ഹാര്‍വാര്‍ഡില്‍ ഗീത സ്ഥിരം പ്രൊഫസറായത്. നൊബേല്‍ സമ്മാനജേതാവായ അമര്‍ത്യസെന്നിനുശേഷം ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. അതിന് മുമ്പ് ചിക്കാഗോ സര്‍വകലാശാലയിലെ ഗ്രാഡ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു . ഗ്രീസിലും ഐസ്ലന്‍ഡിലും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി ഗീത നടത്തിയ ഗവേഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു.

റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉപദേശകസമിതി അംഗം

റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉപദേശകസമിതി അംഗം


ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉപദേശകസമിതിയില്‍ അംഗമാണ് ഇവര്‍. ജി.-20 സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യന്‍ ധനമന്ത്രാലയത്തിന്റെ ഉപദേശകസമിതി അംഗവുമാണ് നിലവിൽ ഗീതാ ഗോപിനാഥ്. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ദില്ലി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്, വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദവും പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എക്കണോമിക്‌സില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

ജിഎസ്ടിയെ പിന്തുണച്ചു

ജിഎസ്ടിയെ പിന്തുണച്ചു

വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലും ഉപരിപഠനം നടത്തിയിട്ടുള്ള ഗീതയ്ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്. ഇന്ത്യയിൽ ജിഎസ്ടി നടപ്പാക്കിയപ്പൾ അതിനെ പിന്തുണച്ച വ്യക്തി കൂടിയായിരുന്നു ഗീതാ ഗോപിനാഥ്. ജിഎസ്ടി ഇപ്പോൾ ഒട്ടേറെ പ്രശ്നങ്ങളും തടസ്സങ്ങളും സൃഷ്ടിക്കുന്നുണ്ടെങ്കിലും സമീപഭാവിയിൽ തന്നെ അതിന്റെ ഗുണങ്ങൾ ലഭിച്ചു തുടങ്ങുമെന്നായിരുന്നു ഗീതാ ഗോപിനാഥ് പ്രതികരിച്ചത്. നോട്ട് നിരോധനം ഇല്ലായിരുന്നെങ്കിൽ ജിഎസ്ടി കുറെക്കൂടി ഫലപ്രദമായി നടപ്പാക്കാമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.

കണ്ണൂർ സ്വദേശി

കണ്ണൂർ സ്വദേശി


കണ്ണൂര്‍ സ്വദേശി ടി.വി. ഗോപിനാഥന്റെയും വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണ് ജനിച്ചു വളര്‍ന്നത്.ദില്ലി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ബിരുദവും ദില്ലലി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് തുടര്‍ന്ന് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദം നേടുകയായിരുന്നു.

English summary
Harvard University Professor Gita Gopinath Appointed IMF Chief Economist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X